Webdunia - Bharat's app for daily news and videos

Install App

ദുലീപ് ട്രോഫിയിൽ ഇഷാൻ കിഷൻ കളിക്കുന്ന കാര്യം സംശയത്തിൽ, പകരക്കാരനായി സഞ്ജു ശ്രേയസിൻ്റെ ടീമിലേക്ക്

ഇഷാന് പുറമെ ബുച്ചി ബാബു ട്രോഫിക്കിടെ പരിക്കേറ്റ സൂര്യകുമാര്‍ യാദവും ദുലീപ് ട്രോഫിയില്‍ നിന്നും പിന്മാറിയിട്ടുണ്ട്.

അഭിറാം മനോഹർ
ബുധന്‍, 4 സെപ്‌റ്റംബര്‍ 2024 (14:16 IST)
വ്യാഴാഴ്ച ആരംഭിക്കുന്ന ദുലീപ് ട്രോഫി ടൂര്‍ണമെന്റില്‍ യുവതാരം ഇഷാന്‍ കിഷന്‍ കളിക്കുന്ന കാര്യം സംശയത്തില്‍. ബുച്ചി ബാബു മത്സരത്തിനിടെ താരത്തിന് പരിക്കേറ്റതായാണ് സൂചന. ഇഷാന്‍ പിന്മാറുകയാണെങ്കില്‍ ശ്രേയസ് അയ്യര്‍ നയിക്കുന്ന ടീം ഡിയില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഭാഗമാകുമെന്നാണ് റിപ്പോര്‍ട്ട്.
 
ദുലീപ് ട്രോഫിക്കായി നേരത്തെ പ്രഖ്യാപിച്ച നാല് ടീമുകളിലും സഞ്ജുവിന് സ്ഥാനമുണ്ടായിരുന്നില്ല. അതേസമയം പരിക്കേറ്റ ഇഷാന്‍ ദുലീപ് ട്രോഫിയില്‍ നിന്നും പൂര്‍ണമായി വിട്ടുനില്‍ക്കുമോ എന്നതില്‍ വ്യക്തതയില്ല. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ തിരെഞ്ഞെടുക്കുക ദുലീപ് ട്രോഫി ടൂര്‍ണമെന്റിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് എന്നതിനാല്‍ തന്നെ ഇഷാന്‍ അവസാന ഘട്ടത്തില്‍ പോലും ദുലീപ് ട്രോഫിയില്‍ കളിച്ചേക്കുമെന്നാണ് കരുതുന്നത്. കഴിഞ്ഞ മാസം ചെന്നൈയില്‍ നടന്ന ബുച്ചി ബാബു ക്രിക്കറ്റില്‍ ഇഷാന്‍ ജാര്‍ഖണ്ഡിനായി കളിച്ചിരുന്നു.
 
 ആദ്യ മത്സരത്തില്‍ സെഞ്ചുറിയുമായി തിളങ്ങിയ ഇഷാന്‍ കിഷന്‍ രണ്ടാം ഇന്നിങ്ങ്‌സില്‍ 41 റണ്‍സുമായി പുറത്താകാതെ നിന്നു. എന്നാല്‍ രണ്ടാം മത്സരത്തില്‍ 1,5 എന്നിങ്ങനെയായിരുന്നു താരത്തിന്റെ സ്‌കോറുകള്‍. കഴിഞ്ഞ വര്‍ഷം ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാത്തതിനെ തുടര്‍ന്ന് വാര്‍ഷിക കരാര്‍ നഷ്ടമായ ഇഷാന്‍ കിഷന്‍ ആഭ്യന്തര ക്രിക്കറ്റില്‍ മികവ് തെളിയിച്ച് ദേശീയ ടീമില്‍ തിരിച്ചെത്താനുള്ള തീവ്ര ശ്രമത്തിലാണ്. ഇഷാന് പുറമെ ബുച്ചി ബാബു ട്രോഫിക്കിടെ പരിക്കേറ്റ സൂര്യകുമാര്‍ യാദവും ദുലീപ് ട്രോഫിയില്‍ നിന്നും പിന്മാറിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Yashasvi Jaiswal: 'കൃത്യനിഷ്ഠ വേണം'; യുവതാരത്തിന്റെ അലസതയില്‍ രോഹിത്തിനു 'കലിപ്പ്'

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

Prithvi Shaw: 'ആര്‍ക്കാടാ ഫിറ്റ്‌നെസ് ഇല്ലാത്തത്' സയദ് മുഷ്താഖ് അലി ട്രോഫിയില്‍ വെടിക്കെട്ട് ബാറ്റിങ്ങുമായി പൃഥ്വി ഷാ

ഫാബുലസ് ഫോറിലെ ആരുമല്ല, നിലവിലെ മികച്ച താരം അവൻ, യുവതാരത്തെ പുകഴ്ത്തി ജോ റൂട്ട്

എല്ലാം കാണുക

ഏറ്റവും പുതിയത്

'എടാ മോനെ സൂപ്പറല്ലെ?'; മലയാളം പറഞ്ഞ് സഞ്ജുവിനെ ഞെട്ടിച്ച് ദക്ഷിണാഫ്രിക്കന്‍ താരം

രാത്രി മുഴുവൻ പാർട്ടി, ഹോട്ടലിൽ തിരിച്ചെത്തുന്നത് രാവിലെ 6 മണിക്ക് മാത്രം, പൃഥ്വി ഷായ്ക്കെതിരെ ഗുരുതര ആരോപണങ്ങൾ

അശ്വിൻ നല്ലൊരു വിടവാങ്ങൽ അർഹിച്ചിരുന്നു, സങ്കടപ്പെട്ടാണ് പുറത്തുപോകുന്നത്: കപിൽദേവ്

Sam Konstas: നഥാൻ മക്സ്വീനിക്ക് പകരക്കാരനായി 19 വയസ്സുകാരം സാം കോൺസ്റ്റാസ്, ആരാണ് പുതിയ ഓസീസ് സെൻസേഷൻ

ബോക്സിംഗ് ഡേ ടെസ്റ്റ്: ഓസ്ട്രേലിയൻ ടീമിൽ 2 മാറ്റങ്ങൾ, മക്സ്വീനിക്ക് പകരം 19കാരൻ സാം കോൺസ്റ്റാസ്

അടുത്ത ലേഖനം
Show comments