ലോകടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ അടുത്ത മത്സരങ്ങള്‍ ബംഗ്ലാദേശിനെതിരെ നടക്കാനിരിക്കുകയാണ്. നവംബറില്‍ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നടക്കുന്നതിനാല്‍ തന്നെ ഏറെ പ്രാധാന്യത്തോടെയാകും ടെസ്റ്റ് സീരീസിനെ ഇന്ത്യ നോക്കികാണുന്നത്. പരിശീലകനായ ശേഷം ഗംഭീറിന്റെ കീഴില്‍ ഇന്ത്യ ആദ്യം കളിക്കുന്ന ടെസ്റ്റ് സീരീസാകും ബംഗ്ലാദേശിനെതിരെ നടക്കുന്നത്.
 
									
			
			 
 			
 
 			
			                     
							
							
			        							
								
																	
	 
	 2 മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം 3 മത്സരങ്ങളുള്ള ടി20 പരമ്പരയും ഇന്ത്യ കളിക്കും. ടി20 പരമ്പരയില്‍ യുവനിരയേയാകും ഇന്ത്യ കളത്തില്‍ ഇറക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ശ്രീലങ്കക്കെതിരായ ടി20 പരമ്പരയില്‍ നിരാശപ്പെടുത്തിയെങ്കിലും സഞ്ജുവിന് ബംഗ്ലാദേശിനെതിരെയും അവസരം ലഭിച്ചേക്കും. എന്നാല്‍ ബംഗ്ലാദേശിനെതിരെയും നിരാശപ്പെടുത്തുകയാണെങ്കില്‍ ടി20 ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമില്‍ കളിക്കുക എന്നത് സഞ്ജുവിന് ദുഷ്‌കരമായി മാറും.
 
									
										
								
																	
	 
	സഞ്ജുവിനൊപ്പം അഭിഷേക് ശര്‍മ,റിങ്കു സിംഗ് തുടങ്ങിയവ താരങ്ങളും ടീമില്‍ കാണും. എന്നാല്‍ ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് തയ്യാറെടുക്കുന്ന യശ്വസി ജയ്‌സ്വാള്‍, ശുഭ്മാന്‍ ഗില്‍ തുടങ്ങിയവര്‍ ടി20 പരമ്പരയില്‍ നിന്ന് വിട്ടുനിന്നേക്കും. ബൗളിംഗില്‍ ഖലീല്‍ അഹമ്മദ്,ഹര്‍ഷിത് റാണ എന്നിവരാകും ടീമിലുണ്ടാവുക.