Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇഷാന് ലഭിച്ചത് പോലെ തുടർച്ചയായി 10 മത്സരം, സഞ്ജുവും അർഹിക്കുന്നില്ലേ? ചോദ്യവുമായി സോഷ്യൽ മീഡിയ

ഇഷാന് ലഭിച്ചത് പോലെ തുടർച്ചയായി 10 മത്സരം, സഞ്ജുവും അർഹിക്കുന്നില്ലേ? ചോദ്യവുമായി സോഷ്യൽ മീഡിയ
, തിങ്കള്‍, 30 ജനുവരി 2023 (20:08 IST)
ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ വിക്കറ്റ് കീപ്പർ റിഷഭ് പന്തിൻ്റെ അഭാവം വലിയ വിടവാണ് സൃഷ്ടിച്ചത്. പന്തിന് പകരം ഇഷാൻ കിഷൻ,സഞ്ജു സാംസൺ എന്നിവരെയാണ് ഇന്ത്യൻ ടീം പരിഗണിക്കുന്നത്. ശ്രീലങ്കക്കെതിരായ ടി20യിൽ സഞ്ജു പരിക്കേറ്റ് മടങ്ങിയതോടെ പക്ഷേ അവസരങ്ങൾ ലഭിച്ചത് ഇഷാൻ കിഷനായിരുന്നു. എന്നാൽ ടി20യിൽ തനിക്ക് ലഭിച്ച അവസരങ്ങളിൽ തിളങ്ങാൻ താരത്തിന് ഇതുവരെയും സാധിച്ചിട്ടില്ല.
 
ടി20യിൽ റിഷഭ് പന്തിനേക്കാൾ മോശം പ്രകടനമാണ് താരം നടത്തുന്നതെന്ന് വിമർശകർ പറയുന്നു.ഇന്ത്യയ്ക്ക് വേണ്ടി അവസാനമായി കളിച്ച 13 ടി20 ഇന്നിങ്ങ്സുകളിൽ ഒരു അർധസെഞ്ചുറി പോലും സ്വന്തമാക്കാൻ താരത്തിനായിട്ടില്ല. ഇതിൽ ഒരു തവണപോലും 40 റൺസ് തികയ്ക്കാൻ താരത്തിനായിട്ടില്ല.കഴിഞ്ഞ 13 ഇന്നിങ്ങ്സുകളിൽ 37 റൺസാണ് താരത്തിൻ്റെ ഉയർന്ന സ്കോർ.  27(26),15(7),26(11),3(5),8(10),11(13),36(31),10(11),37(29),2(5),1(2),4(5),19(32) എന്നിങ്ങനെയാണ് കഴിഞ്ഞ 13 ടി20 ഇന്നിങ്ങ്സുകളിൽ നിന്നുമുള്ള താരത്തിൻ്റെ സ്കോറുകൾ.
 
അതേസമയം സ്പിന്നർമാർക്കെതിരെ മോശം പ്രകടനമാണ് താരം നടത്തുന്നതെന്ന് താരത്തിൻ്റെ വിമർശകർ പറയുന്നു. ടി20യിൽ താരത്തിൻ്റെ സമീപനം ശരിയല്ലെന്നും സ്ട്രൈക്ക് റേറ്റ് പരിഗണിക്കുകയാണെങ്കിൽ താരം ദയനീയമായ പ്രകടനമാണ് നടത്തുന്നതെന്നും കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ 2 വർഷത്തിനിടയിൽ പവർപ്ലേയിൽ 110, മിഡിൽ ഓവറിൽ 112, ഡെത്ത് ഓവറിൽ 127 എന്നിങ്ങനെയാണ് താരത്തിൻ്റെ സ്ട്രൈക്ക്റേറ്റ്. തുടരെ പരാജയമായിട്ടും താരത്തിന് 10-12 അവസരങ്ങൾ ലഭിക്കുമ്പോൾ ഒരു മോശം ഇന്നിങ്ങ്സിൻ്റെ പേരിൽ സഞ്ജു സാംസണെ ടീമിൽ നിന്നും പുറത്താക്കുന്ന സമീപനമാണ് ബിസിസിഐ സ്വീകരിക്കുന്നതെന്നും ഒരു വിഭാഗം ആരോപിക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സെവാഗിന് കിട്ടിയ സ്വാതന്ത്ര്യം എനിക്ക് കിട്ടിയില്ല, അല്ലെങ്കിൽ ഞാൻ വേറെ ലെവൽ ആകുമായിരുന്നു : മുരളി വിജയ്