Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒരു സിക്‌സിനായി കാത്തിരുന്നത് 100 ടെസ്റ്റുകൾ, ഒടുവിൽ ആ നേട്ടവും സ്വന്തമാക്കി ഇഷാന്ത്

ഒരു സിക്‌സിനായി കാത്തിരുന്നത് 100 ടെസ്റ്റുകൾ, ഒടുവിൽ ആ നേട്ടവും സ്വന്തമാക്കി ഇഷാന്ത്
, വ്യാഴം, 25 ഫെബ്രുവരി 2021 (20:39 IST)
കരിയറിലെ നൂറാം ടെസ്റ്റിൽ അപൂർവനേട്ടം സ്വന്തമാക്കി ഇന്ത്യൻ പേസർ ഇഷാന്ത് ശർമ. ജാക്ക് ലീച്ച് എറിഞ്ഞ മത്സരത്തിലെ 51ആം ഓവറിലെ ആദ്യ പന്ത് അതിർത്തി കടത്തിയതോടെയാണ് അപൂർവ നേട്ടം ഇഷാന്ത് ശർമ സ്വന്തമാക്കിയത്. 100 ടെസ്റ്റ് മത്സരങ്ങൾ നീണ്ട കരിയറിലെ ആദ്യ സിക്‌സറാണ് ഇഷാന്ത് സ്വന്തമാക്കിയത്.
 
ബാറ്റ്സ്മാന്മാർ ഒന്നടങ്കം പരാജയപ്പെട്ട മത്സരത്തിൽ ഇഷാന്ത് 10 റൺസെടുത്ത് പുറത്താവതെ നിന്നു.100 ടെസ്റ്റില്‍ നിന്ന് 8.38 ശരാശരിയില്‍ ഒരു അര്‍ധസെഞ്ചുറി അടക്കം 746 റണ്‍സടിച്ചിട്ടുള്ള ഇഷാന്ത് 84 ബൗണ്ടറികൾ നേടിയിട്ടുണ്ടെങ്കിലും കരിയറിൽ ആദ്യമായാണ് ഇഷാന്ത് സിക്‌സ് അടിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബാറ്റ്സ്മാന്മാരുടെ ശവപറമ്പ്, മൂന്നാം ടെസ്റ്റിൽ രണ്ടാം ദിനത്തിൽ ഇന്ത്യൻ വിജയം