Select Your Language

Notifications

webdunia
webdunia
webdunia
webdunia

നായകനെന്ന നിലയിൽ ഒന്നോ രണ്ടോ ഐസിസി ചാമ്പ്യൻഷിപ്പ് നേടാൻ ആഗ്രഹം: രോഹിത് ശർമ

Rohit sharma
, ചൊവ്വ, 6 ജൂണ്‍ 2023 (21:26 IST)
തുടര്‍ച്ചയായ രണ്ടാം തവണയും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇറങ്ങാന്‍ കാത്തിരിക്കെ മനസ്സ് തുറന്ന് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ഒന്നോ രണ്ടോ ഐസിസി ചാമ്പ്യന്‍ഷിപ്പുകള്‍ നേടാന്‍ കഴിഞ്ഞാ നായകനെന്ന നിലയില്‍ അത് ഗംഭീരമാകും എന്നാണ് രോഹിത്തിന്റെ പ്രതികരണം. ഇന്ത്യന്‍ ക്രിക്കറ്റിനെ മുന്നോട്ട് നയിക്കാനും മത്സരങ്ങള്‍ ജയിക്കാനുമുള്ള ദൗത്യമാണ് എനിക്ക് കിട്ടിയിരിക്കുന്നത്. പരമാവധി വിജയങ്ങളും കിരീടങ്ങളും രാജ്യത്തിനായി നേടാനാണ് ആഗ്രഹം. ഹിറ്റ്മാന്‍ പറയുന്നു.
 
ബുധനാഴ്ച ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസീസിനെ നേരിടാനൊരുങ്ങുന്നതിനിടെയാണ് രോഹിത്തിന്റെ വാക്കുകള്‍. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് പുറമെ എകദിന ലോകകപ്പും ഈ വര്‍ഷം നടക്കാന്‍ ബാക്കിയുണ്ട്. ഏകദിന ടീമിനെയും രോഹിത് തന്നെയാകും നയിക്കുക. 2013ലെ ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം ഇതുവരെയും ഒരു ഐസിസി കിരീടം പിന്നീട് നേടാന്‍ ഇന്ത്യയ്ക്ക് സാധിച്ചിട്ടില്ല. ഈ കിരീടവരള്‍ച്ചയ്ക്ക് അറുതിയിടാന്‍ രോഹിത്തിനാകുമെന്നാണ് ആരാധകരും പ്രതീക്ഷിക്കുന്നത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ്: ഇന്ത്യയുടെ സാധ്യത ഇലവന്‍ ഇങ്ങനെ