Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൈവിരലിന് പൊട്ടൽ; ജഡേജയും ടെസ്റ്റ് പരമ്പരയിൽനിന്നും പുറത്തായി

വാർത്തകൾ
, ഞായര്‍, 10 ജനുവരി 2021 (14:51 IST)
മുഹമ്മദ് ഷമി, ഉമേഷ് യാദവ്, കെ എല്‍ രാഹുല്‍ എന്നിവർക്ക് പിന്നാലെ ടെസ്റ്റ് ടൂർണമെന്റിൽ ഇന്ത്യയ്ക്ക് മുതൽകൂട്ടായിരുന്ന ഒരു താരം കൂടി പരമ്പരയിൽനിന്നും പുറത്തായി. കൈവിരലിന് പൊട്ടലുണ്ടെന്ന് കണ്ടെത്തിയതോടെ രവീന്ദ്ര ജഡേജ ഇനിയുള്ള ടെസ്റ്റ് മത്സരങ്ങൾ കളിയ്ക്കില്ല. മൂന്നാം ടെസ്റ്റിൽ മൂന്നാം ദിനം ബാറ്റ് ചെയ്യുന്നതിനിടെയാണ് ജഡേജയ്ക്ക് പരിക്കേൽക്കുന്നത്. പാറ്റ് കമ്മിൻസ് എറിഞ്ഞ പന്ത് ജഡേജയുടെ കയ്യിൽക്കൊള്ളുകയായിരുന്നു.  
 
പരിക്കുപറ്റിയെങ്കിലും ചികിത്സ തേടിയ ശേഷം ജഡേജ വീണ്ടും ബാറ്റിങ് തുടർന്നു. 37 പന്തിൽനിന്നും 28 റൺസുമായി പുറത്താകാതെ നിന്ന ജഡേജയാണ് ഇന്ത്യൻ സ്കോർ 240 കടത്തിയത്. പിന്നീട് പന്തെറിയാൻ ജഡേജ ഇറങ്ങിയിരുന്നില്ല. മായങ്ക് അഗർവാളാണ് ജഡേജയ്ക്ക് പകരക്കാരനായി ഇറങ്ങിയത്. മത്സരശേഷം സ്കാനിങിന് വിധേയനാക്കിയതോടെയാണ് കൈവിരലിന് പൊട്ടലുണ്ടെന്ന് കണ്ടെത്തിയത്. ഓൾറൗണ്ടറായ ജഡേജയെ നഷ്ടമാവുന്നത് ഇന്ത്യയ്ക്ക് വലിയ തിരിച്ചടി തന്നെയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'തേര്‍ട്ടിയാര്‍ഡ് സര്‍ക്കിളിന് പുറത്ത് നിന്നുള്ള ത്രോ നേരിട്ട് സ്റ്റംപില്‍ കൊള്ളുക, ആത്മ സംതൃപ്തി ലഭിച്ച നിമിഷമാണത്'