Webdunia - Bharat's app for daily news and videos

Install App

ജയ്‌സ്വാളും ജുറലും കഴിഞ്ഞ കൊല്ലത്തെ പിള്ളേരല്ല, രാജസ്ഥാന്റെ സ്റ്റാര്‍ വാല്യൂവില്‍ കുത്തനെ ഉയര്‍ച്ച

അഭിറാം മനോഹർ
ബുധന്‍, 28 ഫെബ്രുവരി 2024 (20:40 IST)
ഐപിഎല്‍ ആവേശത്തിന് തുടക്കമാകാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഇരട്ടി സന്തോഷത്തിലാണ് സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ്. കഴിഞ്ഞ സീസണിലൊന്നും തന്നെ വമ്പന്‍ ഇന്ത്യന്‍ താരങ്ങളില്ലാതെയായിരുന്നു രാജസ്ഥാന്‍ കളിച്ചിരുന്നതെങ്കില്‍ ഒരൊറ്റ വര്‍ഷത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ സീന്‍ തന്നെ ആകെ മാറിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം രാജസ്ഥാന്റെ ഇന്ത്യന്‍ താരങ്ങളില്‍ പ്രധാനി സഞ്ജു സാംസണ്‍ ആയിരുന്നെങ്കില്‍ ഇപ്പോഴത് യശ്വസി ജയ്‌സ്വാളും ധ്രുവ് ജുറലുമെല്ലാമാണ്.
 
ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും മികച്ച പ്രകടനം തുടരുന്ന യശ്വസി ജയ്‌സ്വാള്‍ കഴിഞ്ഞ സീസണില്‍ രാജസ്ഥാന്റെ പ്രധാനതാരങ്ങളില്‍ ഒരാളായിരുന്നു. ഇക്കുറി സ്റ്റാര്‍ വാല്യൂവിന്റെ കാര്യത്തില്‍ സഞ്ജുവിനും മുകളിലാണ് ജയ്‌സ്വാള്‍. അതിനാല്‍ തന്നെ രാജസ്ഥാന്റെ ആരാധക പിന്തുണയിലും ജയ്‌സ്വാള്‍ ഫാക്ടര്‍ പ്രതിഫലിക്കുമെന്ന് ഉറപ്പാണ്. ജോസ് ബട്ട്‌ലര്‍ കൂടി ഫോമിലാണെങ്കില്‍ ഓപ്പണിംഗില്‍ സംഹാരം തന്നെയാകും രാജസ്ഥാന്‍ ഇക്കുറി നടത്തുക.
 
മുന്‍പ് ജോസ് ബട്ട്‌ലറെയായിരുന്നു എതിരാളികള്‍ക്ക് ഏറ്റവും പേടിയെങ്കില്‍ ഇത്തവണ ജയ്‌സ്വാളും എതിരാളികളെ വിറപ്പിക്കുമെന്ന് ഉറപ്പാണ്. ടി20 ലോകകപ്പ് ജൂണില്‍ നടക്കാനിരിക്കെ സഞ്ജു സാംസണും മികച്ച പ്രകടനം കാഴ്ചവെയ്ക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. മധ്യനിരയില്‍ ജുറലും ഹെറ്റ്‌മെയറും കൂടി എത്തുന്നതോടെ ബാറ്റിംഗില്‍ കരുത്തരാണ് ഇക്കുറി റോയല്‍സ്.
 
ട്രെന്‍ഡ് ബോള്‍ട്ട് നയിക്കുന്ന പേസ് നിരയില്‍ ആവേശ് ഖാനും കുല്‍ദീപ് സെന്നും പ്രസിദ്ധ് കൃഷ്ണയും ഒപ്പം ദക്ഷിണാഫ്രിക്കന്‍ പേസര്‍ നാന്ദ്രെ ബര്‍ഗറുമാണുള്ളത്. സ്പിന്നര്‍മാരായി അശ്വിനും ചഹലും ചേരുമ്പോള്‍ ബൗളിംഗിലും ഒരു കൈ നോക്കാന്‍ റോയല്‍സിന് ഇത്തവണ സാധിക്കും. എന്നാല്‍ മാക്‌സ്വെല്ലിനെ പോലെ ഒരു ഓള്‍ റൗണ്ട് താരത്തിന്റെ അഭാവമാകും ഐപിഎല്ലില്‍ രാജസ്ഥാന് തിരിച്ചടിയാവുക. ആ പ്രശ്‌നം കൈകാര്യം ചെയ്യാമെങ്കില്‍ ഇത്തവണ ഐപിഎല്‍ കിരീടമെന്നത് രാജസ്ഥാന് വെറും സ്വപ്നം മാത്രമാവുകയില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സഞ്ജുവിന്റെ പ്ലാനില്‍ ബട്ട്ലര്‍ക്ക് പ്രധാനസ്ഥാനം, ടീം കൈവിട്ടത് മാനേജ്‌മെന്റുമായുള്ള ബന്ധം വഷളാക്കി

സഞ്ജുവിനു പകരം ഈ മൂന്ന് താരങ്ങള്‍, ബിഗ് 'നോ' പറഞ്ഞ് ചെന്നൈ

Sanju Samson: സഞ്ജുവിനു പകരം വിലപേശല്‍ തുടര്‍ന്ന് രാജസ്ഥാന്‍; ഗെയ്ക്വാദിനെയും ജഡേജയെയും തരാന്‍ പറ്റില്ലെന്ന് ചെന്നൈ

Arjun Tendulkar: അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ വിവാഹിതനാകുന്നു; വധു സാനിയ, നിശ്ചയം കഴിഞ്ഞു

Kohli- Rohit: തിടുക്കം വേണ്ട, കോലി- രോഹിത് വിരമിക്കലിൽ നിലപാട് മയപ്പെടുത്തി ബിസിസിഐ, ഇപ്പോൾ ലക്ഷ്യം ടി20 ലോകകപ്പ് മാത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

Women's ODI Worldcup Indian Team:മിന്നുമണിക്കും ഷഫാലിക്കും ഇടമില്ല, വനിതാ ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

Asia Cup Indian Team:അഭിഷേകിനൊപ്പം സഞ്ജുവോ ഗില്ലോ എത്തും,ജയ്‌സ്വാളിന്റെ സ്ഥാനം സ്റ്റാന്‍ഡ് ബൈയില്‍

Indian Team For Asia Cup: ഉപനായകനായി ഗിൽ, ശ്രേയസിന് അവസരമില്ല, സഞ്ജു തുടരും, എഷ്യാകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

5 വയസ്സ് മുതല്‍ ഒന്നിച്ച് കളിച്ചുവളര്‍ന്നവരാണ്, ചേട്ടന്റെ ക്യാപ്റ്റന്‍സിയില്‍ കളിക്കാന്‍ കാത്തിരിക്കുന്നു: സഞ്ജു സാംസണ്‍

എച്ചെവെറിയും ഫ്രാങ്കോ മാസ്റ്റൻ്റുവാനോയും ടീമിൽ, അർജൻ്റീന ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ടീമിനെ പ്രഖ്യാപിച്ചു, മെസ്സി നയിക്കും

അടുത്ത ലേഖനം
Show comments