Webdunia - Bharat's app for daily news and videos

Install App

ശ്രേയസിനും ജയ്സ്വാളിനും ഇടമില്ല, ഏഷ്യാകപ്പ് ടീമിനെ പറ്റി സൂചന നൽകി അജിത് അഗാർക്കർ, ഇന്ത്യൻ ടീമിനെ ചൊവ്വാഴ്ച പ്രഖ്യാപിക്കും

സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീമില്‍ ശുഭ്മാന്‍ ഗില്‍ ഉപനായകനായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അഭിറാം മനോഹർ
വെള്ളി, 15 ഓഗസ്റ്റ് 2025 (11:42 IST)
അടുത്തമാസം യുഎഇയില്‍ നടക്കുന്ന ഏഷ്യാകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ചൊവ്വാഴ്ച പ്രഖ്യാപിക്കും. മുംബൈയില്‍ അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി ചൊവ്വാഴ്ച യോഗം ചേരും. ഇതിന് ശേഷമാകും ടീമിനെ പ്രഖ്യാപിക്കുക. ടെസ്റ്റ് ടീം നായകനായ ശുഭ്മാന്‍ ഗില്‍ ടി20 ടീമില്‍ തിരിച്ചെത്തുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീമില്‍ ശുഭ്മാന്‍ ഗില്‍ ഉപനായകനായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
അഭിഷേക് ശര്‍മയ്‌ക്കൊപ്പം ഗില്ലിനെ കൂടി പരിഗണിക്കുകയാണെങ്കില്‍ സഞ്ജു സാംസണിന്റെ ഓപ്പണിംഗ് സ്ഥാനത്തെയാകും അത് ബാധിക്കുക. ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റില്‍ കളിക്കാതിരുന്ന സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുമ്രയും ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കും. സഞ്ജു സാംസണെ കൂടാതെ ജിതേഷ് ശര്‍മ, ധ്രുവ് ജുറല്‍ എന്നിവരില്‍ ഒരാളെയാകും രണ്ടാം വിക്കറ്റ് കീപ്പറായി പരിഗണിക്കുക.
 
കഴിഞ്ഞ ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയെങ്കിലും യശ്വസി ജയ്‌സ്വാള്‍, ശ്രേയസ് അയ്യര്‍ എന്നിവരെ ഏഷ്യാകപ്പ് ടീമിലേക്ക് പരിഗണിക്കിലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ജയ്‌സ്വാളിനൊട് റെഡ് ബോളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സെലക്ടര്‍മാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇന്ത്യയ്ക്കായി 23 ടി20 മത്സരങ്ങളില്‍ നിന്നും 723 റണ്‍സാണ് ജയ്‌സ്വാള്‍ അടിച്ചെടുത്തിട്ടുള്ളത്. സെപ്റ്റംബര്‍ 10നാണ് ഏഷ്യാകപ്പിലെ ഇന്ത്യയുടെ ആദ്യ പോരാട്ടം. ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ- പാക് പോരാട്ടം സെപ്റ്റംബര്‍ 14നാണ്.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സഞ്ജുവിന്റെ പ്ലാനില്‍ ബട്ട്ലര്‍ക്ക് പ്രധാനസ്ഥാനം, ടീം കൈവിട്ടത് മാനേജ്‌മെന്റുമായുള്ള ബന്ധം വഷളാക്കി

സഞ്ജുവിനു പകരം ഈ മൂന്ന് താരങ്ങള്‍, ബിഗ് 'നോ' പറഞ്ഞ് ചെന്നൈ

Sanju Samson: സഞ്ജുവിനു പകരം വിലപേശല്‍ തുടര്‍ന്ന് രാജസ്ഥാന്‍; ഗെയ്ക്വാദിനെയും ജഡേജയെയും തരാന്‍ പറ്റില്ലെന്ന് ചെന്നൈ

Arjun Tendulkar: അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ വിവാഹിതനാകുന്നു; വധു സാനിയ, നിശ്ചയം കഴിഞ്ഞു

Kohli- Rohit: തിടുക്കം വേണ്ട, കോലി- രോഹിത് വിരമിക്കലിൽ നിലപാട് മയപ്പെടുത്തി ബിസിസിഐ, ഇപ്പോൾ ലക്ഷ്യം ടി20 ലോകകപ്പ് മാത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

ശ്രേയസിനും ജയ്സ്വാളിനും ഇടമില്ല, ഏഷ്യാകപ്പ് ടീമിനെ പറ്റി സൂചന നൽകി അജിത് അഗാർക്കർ, ഇന്ത്യൻ ടീമിനെ ചൊവ്വാഴ്ച പ്രഖ്യാപിക്കും

Joan Garcia: ടെർ സ്റ്റീഗന് ദീർഘകാല പരിക്ക്, ഗാർസിയയെ രജിസ്റ്റർ ചെയ്യാൻ ബാഴ്സലോണയ്ക്ക് അനുമതി

Dewald Brevis: കൊടുങ്കാറ്റ് പോലെ ഒരൊറ്റ സെഞ്ചുറി, ടി20 റാങ്കിങ്ങിൽ 80 സ്ഥാനം മെച്ചപ്പെടുത്തി ഡെവാൾഡ് ബ്രെവിസ്

കിട്ടിയാൽ അടിച്ച് അടപ്പ് തെറിപ്പിക്കും, ഏഷ്യാകപ്പിൽ പാകിസ്ഥാനെതിരെ ഇന്ത്യ കളിക്കരുതെന്നാണ് ആഗ്രഹം: പാക് മുൻ താരം

ഇപ്പോൾ എവിടെ ചെന്നാലും അടിയാണ്, റാഷിദ് ഖാനെ പഞ്ഞിക്കിട്ട് ലിയാം ലിവിങ്സ്റ്റൺ, നല്ലകാലം കഴിഞ്ഞെന്ന് ആരാധകർ

അടുത്ത ലേഖനം
Show comments