Webdunia - Bharat's app for daily news and videos

Install App

ജയ്സ്വാളിൻ്റെ ഒറ്റയാൾ പ്രകടനം പാഴായി, മുംബൈക്കെതിരെ രാജസ്ഥാന് ഞെട്ടിക്കുന്ന തോൽവി

Webdunia
തിങ്കള്‍, 1 മെയ് 2023 (09:19 IST)
ഐപിഎൽ പതിനാറാം സീസണിൽ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് ഞെട്ടിക്കുന്ന തോൽവി. കരിയറിലെ കന്നി സെഞ്ചുറിയുമായി രാജസ്ഥാൻ ഓപ്പണർ യശ്വസി ജയ്സ്വാൾ മത്സരത്തിൽ കത്തിക്കയറിയപ്പോൾ രാജസ്ഥാൻ നിശ്ചിത 20 ഓവറിൽ 212 റൺസെന്ന മികച്ച സ്കോറിലെത്തി. 53 പന്തിൽ സെഞ്ചുറി തികച്ച താരം 62 പന്തിൽ നിന്നും 16 ഫോറും 8 സിക്സും സഹിതം 124 റൺസ് നേടിയാണ് പുറത്തായത്.
 
മുംബൈ ഇന്ത്യൻസിനെതിരെ ബാറ്റ് ചെയ്ത രാജസ്ഥാൻ നിരയിൽ ജയ്സ്വാൾ മാത്രമാണ് മികച്ച പ്രകടനം നടത്തിയത്. പവർപ്ലേയിൽ ജോസ് ബട്ട്‌ലർ ടച്ചിലല്ലാതെ കഷ്ടപ്പെട്ടത് ടീമിൻ്റെ സ്കോറിങ്ങിനെ ബാധിക്കാത്ത രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ യശ്വസിക്കായി. പവർപ്ലേയ്ക്ക് ശേഷം ഇന്നിങ്ങ്സിൻ്റെ വേഗത കുറയുന്നുവെന്ന പരാതിയും കഴിഞ്ഞ 2 മത്സരങ്ങളിലെ പ്രകടനത്തോടെ യശ്വസി ജയ്സ്വാൾ തീർത്തുതന്നു. രാജസ്ഥാൻ നിരയിൽ ഒരു ഘട്ടത്തിലും മറ്റ് താരങ്ങളിൽ നിന്നും പിന്തുണ ലഭിക്കാതിരുന്നിട്ടും ടീമിനെ മികച്ച നിലയിലെത്തിക്കാൻ താരത്തിനായി. എന്നാൽ മുംബൈ നിരയിൽ സൂര്യകുമാർ യാദവും ടിം ഡേവിഡും തകർത്തടിച്ചതോടെ ജയ്സ്വാളിൻ്റെ പ്രകടനം പാഴാവുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത്, കോച്ചുമായി തർക്കം, ദേശീയ ടീമിനായി കളിക്കില്ലെന്ന് ലെവൻഡോവ്സ്കി

രാഹുലിനെ ഓപ്പണറാക്കില്ല, ഗിൽ ഇറങ്ങുക നാലാം നമ്പറിൽ: ഇന്ത്യയുടെ ബാറ്റിംഗ് ലൈനപ്പ് പ്രവചിച്ച് പോണ്ടിംഗ്

മനസ്സ് മടുത്തു, ടീം തോറ്റാലും ജയിച്ചാലും എനിക്കെന്താ എന്ന അവസ്ഥയിലായി, അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നുള്ള വിരമിക്കലിനെ പറ്റി ഹെൻറിച്ച് ക്ലാസൻ

R Ashwin: ഐപിഎല്ലിലെ മോശം ഫോം ടിഎൻപിഎല്ലിലും,അമ്പയറുമായി വഴക്കിട്ട് പുറത്ത് അശ്വിൻ, പാഡിൽ ബാറ്റ് കൊണ്ടടിച്ച് രോഷപ്രകടനം: വീഡിയോ

Royal Challengers Bengaluru Ban: ആര്‍സിബിക്ക് അടുത്ത ഐപിഎല്‍ കളിക്കാന്‍ കഴിയില്ലേ? സത്യാവസ്ഥ ഇതാണ്

അടുത്ത ലേഖനം
Show comments