'എന്താണ് സംഭവിച്ചത് !' സ്തബ്ധനായി കോലി, പത്ത് വിക്കറ്റ് നേടിയ സന്തോഷത്തില്‍ ജിമ്മി (വീഡിയോ)

Webdunia
വ്യാഴം, 5 ഓഗസ്റ്റ് 2021 (19:42 IST)
ആ വിക്കറ്റ് നേടിയതിനു ശേഷം ഇംഗ്ലണ്ട് താരങ്ങളുടെ ആഹ്ലാദപ്രകടനം കണ്ടാല്‍ ആര്‍ക്കായാലും സംശയം തോന്നും. മത്സരം ജയിച്ച പോലെയായിരുന്നു ഇംഗ്ലണ്ട് താരങ്ങള്‍ മതിമറന്ന് ആഹ്ലാദിച്ചത്. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും അജയനായി നില്‍ക്കുന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ വിക്കറ്റാണ് ഇംഗ്ലണ്ടിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. 
<

WOWWWW! @jimmy9 gets Kohli first ball and Trent Bridge is absolutely rocking!

Scorecard/Clips: https://t.co/5eQO5BWXUp#ENGvIND pic.twitter.com/g06S0e4GN7

— England Cricket (@englandcricket) August 5, 2021 >ജെയിംസ് ആന്‍ഡേഴ്‌സണ്‍ ആണ് വിരാട് കോലിയെ പുറത്താക്കിയത്, അതും ഗോള്‍ഡന്‍ ഡക്ക് ! നേരിട്ട ആദ്യ പന്തില്‍ തന്നെ കോലി പുറത്താകുകയായിരുന്നു. ഓഫ് സ്റ്റംപിന് പുറത്തേക്ക് ആന്‍ഡേഴ്‌സണ്‍ എറിഞ്ഞ പന്ത് ജഡ്ജ് ചെയ്യാന്‍ ഇന്ത്യന്‍ നായകന് സാധിച്ചില്ല. കോലിയുടെ ബാറ്റില്‍ നിന്ന് എഡ്ജ് എടുത്ത് പന്ത് നേരെ വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലറുടെ കൈകളിലേക്ക്. കോലിയുടെ വിക്കറ്റ് നേടിയത് ആന്‍ഡേഴ്‌സണ്‍ മതിമറന്ന് ആഘോഷിക്കുന്ന വീഡിയോ ഇംഗ്ലണ്ട് ക്രിക്കറ്റ് തങ്ങളുടെ ഔദ്യോഗിക അക്കൗണ്ടില്‍ ട്വീറ്റ് ചെയ്തു.

ട്രെന്‍ഡ് ബ്രിഡ്ജിനെ ആവേശത്തിലാഴ്ത്തിയ നിമിഷങ്ങള്‍ എന്നാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. മൈതാനത്ത് വലിയ ആവേശത്തോടെയാണ് ആന്‍ഡേഴ്‌സണ്‍ ഈ വിക്കറ്റ് നേടിയ ശേഷം ആഹ്ലാദപ്രകടനം നടത്തിയത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

പരിക്കിന് മാറ്റമില്ല, ഹേസൽവുഡിന് ആഷസ് പൂർണമായി നഷ്ടമായേക്കും

ഏകദിനത്തിൽ സഞ്ജുവിനെ തഴഞ്ഞത് തെറ്റ്, വിമർശനവുമായി അനിൽ കുംബ്ലെ

ചിലപ്പോള്‍ മൂന്നാമന്‍, ചിലപ്പോള്‍ എട്ടാമന്‍,ഒമ്പതാമനായും ഇറങ്ങി!, ഗംഭീറിന്റെ തട്ടികളി തുടരുന്നു, ടെസ്റ്റിലെ ഇര വാഷിങ്ങ്ടണ്‍ സുന്ദര്‍

India vs Southafrica: 134 പന്തില്‍ 19 റണ്‍സ് !,ഇന്ത്യന്‍ ബാറ്റിംഗ് നിരയില്‍ 100 പന്ത് തികച്ചത് കുല്‍ദീപ് മാത്രം, ദക്ഷിണാഫ്രിക്കയ്ക്ക് 288 റണ്‍സിന്റെ ലീഡ്

വിക്കറ്റ് വലിച്ചെറിഞ്ഞെന്ന് മാത്രമല്ല റിവ്യു അവസരവും നഷ്ടമാക്കി, പന്ത് വല്ലാത്ത ക്യാപ്റ്റൻ തന്നെയെന്ന് സോഷ്യൽ മീഡിയ

അടുത്ത ലേഖനം
Show comments