Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇത് ചതിയാണ്, എനിക്ക് മാത്രം സ്പീഡ് കൂട്ടി എറിയുന്നു; ബുംറയോട് പരാതിയുമായി ആന്‍ഡേഴ്‌സണ്‍

ഇത് ചതിയാണ്, എനിക്ക് മാത്രം സ്പീഡ് കൂട്ടി എറിയുന്നു; ബുംറയോട് പരാതിയുമായി ആന്‍ഡേഴ്‌സണ്‍
, ശനി, 21 ഓഗസ്റ്റ് 2021 (08:20 IST)
ജസ്പ്രീത് ബുംറ തനിക്ക് മാത്രം സ്പീഡ് കൂട്ടി ബോള്‍ എറിയുന്നു എന്ന പരാതിയുമായി ഇംഗ്ലണ്ട് താരം ജെയിംസ് ആന്‍ഡേഴ്‌സണ്‍. ലോര്‍ഡ്‌സ് ടെസ്റ്റിനിടെ ബുംറയോട് തന്നെയാണ് ആന്‍ഡേഴ്‌സണ്‍ ഇക്കാര്യം പരാതിപ്പെട്ടത്. ഇന്ത്യയുടെ ഫീല്‍ഡിങ് കോച്ച് ആര്‍.ശ്രീധറിന്റേതാണ് വെളിപ്പെടുത്തല്‍. ഇന്ത്യന്‍ താരം ആര്‍.അശ്വിന്റെ ചാനലില്‍ സംസാരിക്കുമ്പോഴാണ് ശ്രീധരന്‍ ഇതേകുറിച്ച് പറഞ്ഞത്. 
 
ലോര്‍ഡ്‌സ് ടെസ്റ്റിന്റെ മൂന്നാം ദിനമാണ് സംഭവം. ഷോര്‍ട്ട് ബോളുകളും ബൗണ്‍സറുകളുമായി ബുംറ കളം നിറഞ്ഞപ്പോള്‍ ക്രീസില്‍ ബാറ്റ് ചെയ്തിരുന്നത് ജെയിംസ് ആന്‍ഡേഴ്‌സണ്‍ ആണ്. ബുംറയുടെ ഒരു ബൗണ്‍സര്‍ ആന്‍ഡേഴ്‌സണിന്റെ ഹെല്‍മറ്റില്‍ കൊണ്ടിരുന്നു. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സില്‍ പതിനൊന്നാമനായാണ് ആന്‍ഡേഴ്‌സണ്‍ ക്രീസിലെത്തിയത്. 
 
ഒന്നാം ഇന്നിങ്‌സ് പൂര്‍ത്തിയാക്കി ഡ്രസിങ് റൂമിലേക്ക് പോകുമ്പോഴാണ് ആന്‍ഡേഴ്‌സണ്‍ ബുംറയോട് വിഷമം പറഞ്ഞത്. താന്‍ ബൗണ്‍സര്‍ എറിഞ്ഞത് കരുതിക്കൂട്ടിയല്ല എന്ന് ബുംറ ആന്‍ഡേഴ്‌സണിനോട് പറഞ്ഞു. ആ സമയത്ത് ആന്‍ഡേഴ്‌സണ്‍ ബുംറയോട് പരാതി പറഞ്ഞു. 'ബാക്കി ബാറ്റ്‌സ്മാന്‍മാര്‍ക്കെല്ലാം 80 മുതല്‍ 85 mph വരെ വേഗതയിലാണ് നിങ്ങള്‍ പന്ത് എറിയുന്നത്. എന്നാല്‍, ഞാന്‍ ബാറ്റ് ചെയ്യുമ്പോള്‍ 90 mph സ്പീഡില്‍ എറിയുന്നു. ഇത് ചതിയാണ്,' ആന്‍ഡേഴ്‌സണ്‍ ബുംറയോട് പറഞ്ഞതായി ആര്‍.ശ്രീധര്‍ വെളിപ്പെടുത്തി. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ടി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സ്ഥാനം ഉറപ്പിച്ച് പത്ത് താരങ്ങള്‍; സഞ്ജു സാംസണ്‍ അടക്കമുള്ളവര്‍ വെയ്റ്റിങ് ലിസ്റ്റില്‍, ഇഷാന്‍ കിഷന് കൂടുതല്‍ സാധ്യത