Webdunia - Bharat's app for daily news and videos

Install App

പരിക്കേറ്റ മാർക്ക് വുഡ് പുറത്ത്? ഒപ്പം ഓപ്പണർമാരും, മൂന്നാം ടെസ്റ്റിന് ഇറങ്ങുന്ന ഇംഗ്ലണ്ട് ടീമിൽ മാറ്റങ്ങൾക്ക് സാധ്യത

Webdunia
ബുധന്‍, 18 ഓഗസ്റ്റ് 2021 (12:52 IST)
ഇന്ത്യക്കെതിരായ ആദ്യ രണ്ട് ടെസ്റ്റുകളിലും തങ്ങളുടെ ബാറ്റിങ് നിരയ്ക്ക് പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയരാനാകാതെ പോയ സാഹചര്യത്തിൽ ഇംഗ്ലണ്ട് ടീമിൽ മാറ്റങ്ങൾക്ക് സാധ്യത. നിലവിലെ ഇംഗ്ലണ്ട് ഓപ്പണർമാറായ ഡോം സിബ്ലിക്ക് പകരം ഇംഗ്ലണ്ടിന്റെ സൂപ്പർ താരം ഡേവിഡ് മലാൻ ടെസ്റ്റ് ടീമിൽ ഇടം നേടിയേക്കും.
 
നേരത്തെ രണ്ടാം ടെസ്റ്റിൽ നിന്നും സാക്ക് ക്രൗളിയെ ഒഴിവാക്കിയ ഇംഗ്ലണ്ട് സിബ്ലിയേയും ടീമിൽ നിന്ന് ഒഴിവാക്കുകയാണെങ്കിൽ ഹസീബ് ഹമീദിന് ബാറ്റിങിൽ പ്രൊമോഷൻ ലഭിച്ചേക്കും. ഇംഗ്ലണ്ടിന്റെ പരിമിത ഓവർ ക്രിക്കറ്റിലെ സ്ഥിരസാന്നിധ്യമാണെങ്കിലും 2018ന് ശേഷം ഡേവിഡ് മലാൻ ടെസ്റ്റിൽ ഇംഗ്ലണ്ടിനായി കളിച്ചിട്ടില്ല. മറ്റൊരു താരമായ ജെയിംസ് വിൻസിനും ഇംഗ്ലണ്ട് അവസരം നൽകിയേക്കും.
 
അതേസമയം കഴിഞ്ഞ മത്സരത്തിൽ പരിക്കേറ്റ മാർക്ക് വുഡ് മൂന്നാം ടെസ്റ്റ് മത്സരത്തിൽ കളിക്കുമോ എന്ന കാര്യത്തിൽ സംശയം ബാക്കി നിൽക്കുകയാണ്. സ്റ്റുവർട്ട് ബ്രോഡ്,ക്രിസ് വോക്‌സ്,ഒലേ സ്റ്റോൺസ്, ബെൻസ്റ്റോക്‌സ് എന്നീ താരങ്ങളുടെ അഭാവത്തിൽ മാർക്ക് വുഡും മടങ്ങേണ്ടി വരികയാണെങ്കിൽ ഇംഗ്ലണ്ടിന്റെ പരമ്പര സാധ്യതകളെ അത് മോശമായി ബാധിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

Rohit Sharma Catch: 'പ്രായം വെച്ച് ആളെ അളക്കല്ലേ..' ലിറ്റണ്‍ ദാസിനെ പറന്നുപിടിച്ച് രോഹിത് ശര്‍മ (വീഡിയോ)

ഇംഗ്ലണ്ടിനു 'തലവേദന'യായി വീണ്ടും ഹെഡ്; ഏകദിന പരമ്പര ഓസ്‌ട്രേലിയയ്ക്ക്, അവസാന മത്സരത്തില്‍ 49 റണ്‍സ് ജയം

ടി20 യിൽ നിന്നും വിരമിച്ചത് പ്രായകൂടുതൽ കൊണ്ടല്ല, ഇപ്പോഴും 3 ഫോർമാറ്റിലും കളിക്കാനാകുമെന്ന് രോഹിത് ശർമ

റുതുരാജിനെ മാറ്റി നിർത്തുന്നത് ഗില്ലിനെ സ്റ്റാറാക്കാനോ? തുടർച്ചയായി അവഗണിക്കപ്പെട്ട് താരം

ധോനിയെ കളിപ്പിക്കാൻ നിയമങ്ങളിൽ തിരിമറിയോ? ഐപിഎല്ലിലെ പുതിയ പരിഷ്കാരത്തിനെതിരെ വിമർശനം

അടുത്ത ലേഖനം
Show comments