Select Your Language

Notifications

webdunia
webdunia
webdunia
webdunia

സുപ്രീംകോടതിയിലേക്ക് 9 ജഡ്‌ജിമാരെ ശുപാർശ ചെയ്‌ത് കൊളീജിയം, രാജ്യത്ത് ആദ്യ വനിതാ ചീഫ് ജസ്റ്റിസിന് സാധ്യത

സുപ്രീംകോടതിയിലേക്ക് 9 ജഡ്‌ജിമാരെ ശുപാർശ ചെയ്‌ത് കൊളീജിയം, രാജ്യത്ത് ആദ്യ വനിതാ ചീഫ് ജസ്റ്റിസിന് സാധ്യത
, ബുധന്‍, 18 ഓഗസ്റ്റ് 2021 (12:15 IST)
മൂന്ന് വനിതകൾ ഉൾപ്പടെ എട്ട് ജഡ്ജിമാരെയും ഒരു അഭിഭാഷകനെയും സുപ്രീംകോടതിയിലേക്ക് ശുപാര്‍ശ ചെയ്ത്  കൊളീജിയം ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചാൽ 2027ൽ ഇന്ത്യയിൽ  ആദ്യമായി ഒരു വനിതാ ചീഫ് ജസ്റ്റിസ് ഉണ്ടാകും. കേരള ഹൈക്കോടതിയിലെ രണ്ടാമത്തെ മുതിര്‍ന്ന ജഡ്ജി സി ടി രവികുമാറിനെയും സുപ്രീംകോടതിയിലേക്ക് കൊണ്ടുവരാൻ കൊളീജിയം ശുപാര്‍ശയുണ്ട്.
 
ഇതാദ്യമായാണ് ഇത്രയും ജഡ്‌ജിമാരെ ഒന്നിച്ച് കൊളീജിയം ശുപാർശ ചെയ്യുന്നത്. കര്‍ണാടക ഹൈക്കോടതിയിലെ ജസ്റ്റിസ് ബി വി.നാഗരത്ന, തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഹിമ കോലി, ഗുജറാത്ത് ഹൈക്കോടതിയിലെ ജസ്റ്റിസ് ബേല ത്രിവേദി എന്നിവരാണ് കൊലീജിയം ശുപാര്‍ശ ചെയ്ത വനിത ജഡ്ജിമാര്‍. കൊളീജിയത്തിന്റെ ശുപാർശ അംഗീകരിക്കുകയാണെങ്കിൽ  2027ൽ ജസ്റ്റിസ് നാഗരത്ന ഇന്ത്യയുടെ ആദ്യത്തെ വനിത ചീഫ് ജസ്റ്റിസാകും.
 
സീനിയോറിറ്റി പ്രകാരം സുപ്രീംകോടതി ജഡ്ജിയാകേണ്ട തൃപുര ഹൈക്കോടതി ചീഫ് ജസ്റ്റിസ് അഖിൽ ഖുറേഷിയെ ഇത്തവണയും പരിഗണിച്ചില്ല. അമിത് ഷാ പോലീസ് കസ്റ്റഡിയിലായ സൊറാബുദ്ദീൻഷേക് വ്യാജ ഏറ്റുമുട്ടൽ കേസ് വിധി പ്രഖ്യാപിച്ചത് അഖിൽ ഖുറേഷിയായിരുന്നു. ജസ്റ്റിസ് ഖുറേഷിയെ മാറ്റി നിര്‍ത്തുന്നതിൽ മുമ്പ് കൊളീജിയത്തിന്‍റെ ഭാഗമായിരുന്ന ജസ്റ്റിസ് റോഹിന്‍റൻ നരിമാൻ പ്രതിഷേധം അറിയിച്ചിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സുനന്ദ പുഷ്‌കര്‍ കേസില്‍ ശശി തരൂര്‍ കുറ്റവിമുക്തന്‍