Select Your Language

Notifications

webdunia
webdunia
webdunia
webdunia

'തിരുമ്പി വന്തിട്ടേ'; ഇംഗ്ലണ്ടില്‍ ഞെട്ടിച്ച് ജസ്പ്രീത് ബുംറ

India vs England
, വ്യാഴം, 5 ഓഗസ്റ്റ് 2021 (07:27 IST)
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ നിറംമങ്ങിയ ജസ്പ്രീത് ബുംറ ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റില്‍ നടത്തിയത് ഗംഭീര തിരിച്ചുവരവ്. ടെസ്റ്റ് ക്രിക്കറ്റില്‍ ബുംറ തിളങ്ങുന്നില്ല എന്ന് വിമര്‍ശിച്ചവര്‍ക്ക് നാല് വിക്കറ്റ് പ്രകടനവുമായി താരം മറുപടി നല്‍കി. 
 
ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റില്‍ 46 റണ്‍സ് വഴങ്ങിയാണ് ബുംറ നാല് വിക്കറ്റ് വീഴ്ത്തിയത്. ഇംഗ്ലണ്ടിനെ ഒന്നാം ഇന്നിങ്‌സില്‍ 183 റണ്‍സിന് ഓള്‍ഔട്ട് ആക്കിയതില്‍ ബുംറ നിര്‍ണായക പങ്കുവഹിച്ചു. റോറി ബേണ്‍സ്, ജോസ് ബട്‌ലര്‍, സ്റ്റുവര്‍ട്ട് ബ്രോഡ്, ജെയിംസ് ആന്‍ഡേഴ്‌സണ്‍ എന്നിവരെയാണ് ബുംറ വിക്കറ്റിനു മുന്നില്‍ കുടുക്കിയത്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ രണ്ട് ഇന്നിങ്‌സുകളിലും ഒരു വിക്കറ്റ് പോലും നേടാന്‍ സാധിക്കാതെയാണ് ബുറം നിറംമങ്ങിയത്. അതിനു പിന്നാലെയാണ് ബുംറ മുംബൈ ഇന്ത്യന്‍സിന് വേണ്ടി മാത്രമേ ഏറ്റവും നന്നായി പന്തെറിയൂ എന്ന തരത്തില്‍ ട്രോളുകള്‍ വ്യാപകമായത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യയിലെ മികവ് വിദേശത്തും വേണം, ഇംഗ്ലണ്ട് പരമ്പരയിലെ പ്രകടനം രോഹിത്തിന് നിർണായ‌കം