Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇംഗ്ലണ്ടിനെതിരായ ആറാട്ട്; ബുംറ ഐസിസി റാങ്കിങ്ങില്‍ ഒന്നാമത്

Jasprit Bumrah ICC ODI Ranking 1st Spot ഇംഗ്ലണ്ടിനെതിരായ ആറാട്ട്; ബുംറ ഐസിസി റാങ്കിങ്ങില്‍ ഒന്നാമത്
, വ്യാഴം, 14 ജൂലൈ 2022 (08:31 IST)
ഐസിസി ഏകദിന ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ഇന്ത്യയുടെ ജസ്പ്രീത് ബുംറ ഒന്നാം സ്ഥാനത്ത്. ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ 19 റണ്‍സ് മാത്രം വഴങ്ങി ആറ് വിക്കറ്റുകള്‍ വീഴ്ത്തിയ ബുംറയുടെ പ്രകടനമാണ് ഐസിസി റാങ്കിങ്ങിലെ കുതിപ്പിനു കാരണമായത്. ന്യൂസിലന്‍ഡ് പേസര്‍ ട്രെന്റ് ബോള്‍ട്ടിനെ മറികടന്നാണ് ബുംറ ഒന്നാമതെത്തിയത്. ബോള്‍ട്ട് രണ്ടാം സ്ഥാനത്തും പാക്കിസ്ഥാന്‍ പേസര്‍ ഷഹീന്‍ അഫ്രീദി മൂന്നാം സ്ഥാനത്തുമാണ്. ഓസ്‌ട്രേലിയയുടെ ജോ ഹെയ്‌സല്‍വുഡ്, അഫ്ഗാനിസ്ഥാന്‍ സ്പിന്നര്‍ മുജീബ് റഹ്മാന്‍ എന്നിവരാണ് യഥാക്രമം നാലും അഞ്ചും സ്ഥാനത്ത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പരിക്ക് മാറിയിട്ടില്ല: രണ്ടാം ഏകദിനവും കോലിക്ക് നഷ്ടമായേക്കും