Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചില സമയത്ത് അത്യാഗ്രഹമാണ് നല്ലത്; ഹാര്‍ദിക് പാണ്ഡ്യയുടെ വരവിന് പിന്നാലെ ബുംറ ! മുംബൈ ഇന്ത്യന്‍സിനെ അണ്‍ഫോളോ ചെയ്തു

രോഹിത് ശര്‍മയ്ക്ക് ശേഷം ബുംറ മുംബൈ ഇന്ത്യന്‍സ് നായകനായേക്കും എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു

Jasprit Bumrah Instagram Post against Hardik Pandya
, ചൊവ്വ, 28 നവം‌ബര്‍ 2023 (16:17 IST)
ഇന്‍സ്റ്റഗ്രാമില്‍ മുംബൈ ഇന്ത്യന്‍സിനെ അണ്‍ഫോളോ ചെയ്ത് ജസ്പ്രീത് ബുംറ. മുംബൈ ഇന്ത്യന്‍സിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജാണ് ബുംറ അണ്‍ഫോളോ ചെയ്തിരിക്കുന്നത്. ഹാര്‍ദിക് പാണ്ഡ്യയുടെ മടങ്ങിവരവില്‍ ബുംറ അതൃപ്തനാണെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. 
 
'നിശബ്ദതാണ് ഏറ്റവും വലിയ ഉത്തരം' ' ചില സമയത്ത് അത്യാഗ്രഹി ആയിരിക്കുന്നതാണ് നല്ലത്, വിശ്വസ്തനായിരിക്കുന്നതല്ല' എന്നിങ്ങനെയാണ് ബുംറയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറികള്‍. 
 
രോഹിത് ശര്‍മയ്ക്ക് ശേഷം ബുംറ മുംബൈ ഇന്ത്യന്‍സ് നായകനായേക്കും എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനിടയിലാണ് രോഹിത്തിനു ശേഷം നായകനാക്കാനുള്ള ലക്ഷ്യത്തില്‍ മുംബൈ ഫ്രാഞ്ചൈസി ഹാര്‍ദിക് പാണ്ഡ്യയെ സ്വന്തമാക്കിയത്. ക്യാപ്റ്റന്‍സി ധാരണയുടെ പുറത്താണ് ഹാര്‍ദിക് മുംബൈയിലേക്ക് വന്നതെന്നാണ് വിവരം. ഇതാണ് ബുംറയെ ചൊടിപ്പിച്ചത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യയ്ക്ക് വേണ്ടി കടുംവെട്ടുമായി ഐസിസി, ചാമ്പ്യൻസ് ട്രോഫി നടത്തിപ്പും പാകിസ്ഥാന് നഷ്ടമാകും