Select Your Language

Notifications

webdunia
webdunia
webdunia
webdunia

Asia Cup 2022 : ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ജസ്പ്രീത് ബുംറയില്ല ! തിരിച്ചടി

ബുവനേശ്വര്‍ കുമാര്‍ ആയിരിക്കും ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ പേസ് നിരയെ നയിക്കുക

Jasprit Bumrah Ruled Out Of Asia Cup
, തിങ്കള്‍, 8 ഓഗസ്റ്റ് 2022 (20:46 IST)
Jasprit Bumrah Ruled Out Of Asia Cup: ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ജസ്പ്രീത് ബുംറ പുറത്ത്. പുറംഭാഗത്തെ പരുക്ക് മൂലമാണ് ബുംറയ്ക്ക് വിശ്രമം അനുവദിക്കേണ്ടി വന്നത്. ട്വന്റി 20 ലോകകപ്പ് അടുത്തിരിക്കെ പരുക്കില്‍ നിന്ന് മുക്തനാകാന്‍ ബുംറയ്ക്ക് കൂടുതല്‍ വിശ്രമം ആവശ്യമാണ്. അതിനാലാണ് ഏഷ്യാ കപ്പിനുള്ള ടീമില്‍ നിന്ന് ഒഴിവാക്കിയതെന്ന് ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു. ഏഷ്യാ കപ്പില്‍ കളിച്ചാല്‍ ബുംറയുടെ പരുക്ക് ഗുരുതരമാകാന്‍ സാധ്യതയുണ്ട്. അതുകൊണ്ടാണ് വിശ്രമം അനുവദിച്ചതെന്നാണ് ബിസിസിഐ വിശദീകരണം. ബുവനേശ്വര്‍ കുമാര്‍ ആയിരിക്കും ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ പേസ് നിരയെ നയിക്കുക. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

CWG 2022: "കമാൽ കിയാ ശരത്" കോമൺവെൽത്ത് ഗെയിംസിൽ ഹാട്രിക് സ്വർണം നേടി ശരത് കമാൽ