Webdunia - Bharat's app for daily news and videos

Install App

ഇന്ത്യൻ കുപ്പായത്തിൽ ബൂമ്രയെ കാണാൻ ഇനിയും കാത്തിരിക്കേണ്ടി വരുമെന്ന് റിപ്പോർട്ടുകൾ

അഭിറാം മനോഹർ
ബുധന്‍, 20 നവം‌ബര്‍ 2019 (12:13 IST)
ലോക ഒന്നാം നമ്പർ ബൗളിങ് താരമായ ജസ്പ്രീത് ബൂമ്ര ഈ വർഷം ഇനി ഇന്ത്യക്കായി കളിച്ചേക്കില്ലെന്ന് റിപ്പോർട്ട്. സെപ്റ്റംബറിൽ പുറംഭാഗത്തിനേറ്റ പരിക്കിനെ തുടർന്ന് കഴിഞ്ഞ രണ്ട് പരമ്പരകളിൽ  വിശ്രമത്തിലായിരുന്നു ഇന്ത്യൻ താരം. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിൽ വിശ്രമം അനുവദിക്കപ്പെട്ട ബൂമ്ര ബംഗ്ലാദേശ് പരമ്പരയിൽ ഇന്ത്യൻ ടീമിനൊപ്പം ചേരുമെന്ന് വാർത്തകൾ ഉണ്ടായിരുന്നെങ്കിലും വിശ്രമം നീട്ടുകയായിരുന്നു. 
 
ഇപ്പോൾ പുതുതായി വരുന്ന വിവരങ്ങൾ പ്രകാരം അടുത്ത മാസം വെസ്റ്റ് ഇൻഡീസിനെതിരെ നടക്കുന്ന ക്രിക്കറ്റ് പരമ്പരയിലും ഇന്ത്യൻ പേസർ പുറത്തിരിക്കേണ്ടിവരും എന്നാണ് അറിയുന്നത്. വെസ്റ്റ്  ഇൻഡീസ് പരമ്പരക്ക് ശേഷം നടക്കുന്ന ശ്രീലങ്കക്കെതിരായി നടക്കുന്ന  പരമ്പരയിലും താരം കളിച്ചേക്കില്ല. അങ്ങനെയെങ്കിൽ ജനുവരിയിൽ ഓസ്ട്രേലിയക്കെതിരെ അവരുടെ നാട്ടിൽ നടക്കുന്ന  ഏകദിന പരമ്പരയിലായിരിക്കും ബൂമ്ര ഇന്ത്യൻ കുപ്പായത്തിൽ തിരിച്ചെത്തുക.
 
അടുത്ത വർഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് മുൻ നിർത്തിയാണ് നിലവിൽ ബൂമ്രയുടെ വിശ്രമം നീട്ടിനൽകിയിരിക്കുന്നത്. 
നേരത്തെ പരിക്കിൽ നിന്നും മോചിതനാകാൻ ബൂമ്ര ശസ്ത്രക്രിയക്ക് വിധേയനാകേണ്ടിവരുമെന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നിരുന്നുവെങ്കിലും വിദഗ്ധ പരിശോധനയിൽ ഇതിന്റെ ആവശ്യമില്ലെന്ന് കണ്ടെത്തുകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

Arjun Tendulkar: തുടര്‍ച്ചയായി രണ്ട് സിക്‌സ്, പിന്നാലെ ഓവര്‍ പൂര്‍ത്തിയാക്കാതെ കളം വിട്ട് അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍; ട്രോളി സോഷ്യല്‍ മീഡിയ

Gautam Gambhir: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് ഗംഭീര്‍ പരിഗണനയില്‍

ടി20 ലോകകപ്പിന് ഇനി അധികം ദിവസങ്ങളില്ല, ഹാര്‍ദ്ദിക് ബാറ്റിംഗിലും തന്റെ മൂല്യം തെളിയിക്കണം: ഷെയ്ന്‍ വാട്ട്‌സണ്‍

മെഗാ താരലേലം വരുന്നു, എന്ത് വില കൊടുത്തും പാട്ടീദാറിനെ ആർസിബി നിലനിർത്തണമെന്ന് സ്കോട്ട് സ്റ്റൈറിസ്

നന്ദിനി പഴയ ലോക്കൽ ബ്രാൻഡല്ല, ലോകകപ്പിൽ 2 ടീമുകളുടെ സ്പോൺസർ, അൽ നന്ദിനി

അടുത്ത ലേഖനം
Show comments