Select Your Language

Notifications

webdunia
webdunia
webdunia
webdunia

സെമി ഉറപ്പിക്കാൻ ഇന്ത്യ, പൊരുതാനുറച്ച് വെസ്റ്റ് ഇന്‍ഡീസ്; പോരാട്ടം ഇന്ന്

പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ.

India-West Indies
, വ്യാഴം, 27 ജൂണ്‍ 2019 (09:34 IST)
ലോകകപ്പില്‍ ഇന്ന് ഇന്ത്യ-വെസ്റ്റ് ഇന്‍റീസ് പോരാട്ടം. ജയത്തോടെ സെമി ഉറപ്പിക്കുകയാണ് ഇന്ത്യന്‍ ടീം ലക്ഷ്യമിടുന്നത്. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോഡില്‍ വൈകിട്ട് മൂന്നിനാണ് മത്സരം. ജയത്തോടെ സെമി പ്രവേശനം ഉറപ്പ് വരുത്തുകയാണ് ലക്ഷ്യം. പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ.
 
ട്വന്റി20 സ്പെഷ്യലിസ്റ്റുകളുടെ ഏകദിന സംഘം എന്ന ലേബലില്‍ വന്ന് കാര്യമായ ചലനം ഉണ്ടാക്കാനാകാതെ നില്‍ക്കുകയാണ് വിന്‍ഡീസ്. ജയിച്ചത് ഒരു മത്സരം മാത്രം. മൂന്ന് പോയിന്റുമായി എട്ടാം സ്ഥാനത്താണ് അവരിപ്പോള്‍. ഇന്ത്യക്കെതിരെയും തോറ്റാല്‍ പുറത്തായവരുടെ കൂട്ടത്തില്‍ ഔദ്യോഗികമായി പേരെഴുതാം. അതിനാല്‍ പ്രതീക്ഷയുടെ അവസാന കനല്‍ കെടാതിരിക്കാന്‍ ഒരു ജയം. അതാണ് കരീബിയക്കാരുടെ മനസ്സിൽ‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിടവാങ്ങല്‍ മത്സരം ഇന്ത്യക്കെതിരെ; വിരമിക്കല്‍ സൂചന നല്‍കി ഗെയില്‍