Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഏറ്റവും മികച്ച ക്രിക്കറ്റ് ബുദ്ധി ആ താരങ്ങൾക്ക്: ജയവർധന പറയുന്നു

ഏറ്റവും മികച്ച ക്രിക്കറ്റ് ബുദ്ധി ആ താരങ്ങൾക്ക്: ജയവർധന പറയുന്നു
, തിങ്കള്‍, 8 ജൂണ്‍ 2020 (12:47 IST)
ശ്രീലങ്കൻ ക്രിക്കറ്റ് ചരിത്രതിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ് മഹേല ജയവർധനെ. ഏകദിനത്തിലും ടെസ്റ്റിലും പതിനായിരത്തിലേറെ റൺസുകൾ തന്റെ പേരിലെഴുതിചേർത്ത താരമാണ് ജയവർധനെ. ഇപോളിതാ തന്റെ കരിയറിൽ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച ക്രിക്കറ്റ് ബുദ്ധിയുള്ള താരങ്ങൾ ആരെല്ലാമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം.
 
ന്യൂസിലൻഡിന്റെ ഇതിഹാസ നായകനായ സ്റ്റീഫൻ സ്മിത്തിനാണ് താൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല ക്രിക്കറ്റ് ബുദ്ധിയെന്നാണ് ജയവർധന പറയുന്നത്. ന്യൂസിലൻഡ് നായകനായും ചെന്നൈ സൂപ്പർ കിംഗ്സ് പരിശീലകനായും മികച്ച റെക്കോഡാണ് താരത്തിനുള്ളത്.രണ്ടാമതായി ഓസ്ട്രേലിയൻ ഇതിഹാസ സ്പിന്നർ ഷെയ്‌ൻ വോണിനെയാണ് മഹേല ചൂണ്ടികാണിക്കുന്നത്. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ചാമ്പ്യന്മാരാകുമ്പോൾ അവരുടെ നായകനായിരുന്നു വോൺ. മൂന്നമാതായി മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിംഗ് ധോണിയെയാണ് മുൻ ലങ്കൻ നായകൻ ചൂണ്ടികാണിക്കുന്നത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഐപിഎല്ലിന് വേദിയൊരുക്കാൻ സന്നദ്ധതയറിയിച്ച് യുഎഇ