Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗില്ലിനെ ചൊറിഞ്ഞത് ആൻഡേഴ്സൺ, എല്ലാം വാങ്ങികൂട്ടിയത് ബെയർസ്റ്റോ: അഞ്ചാം ടെസ്റ്റിനിടെ നടന്ന സംഭവങ്ങൾ ഇങ്ങനെ

Bairstow

അഭിറാം മനോഹർ

, ബുധന്‍, 13 മാര്‍ച്ച് 2024 (15:22 IST)
ധരംശാല ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ ഇന്ത്യന്‍ താരം ശുഭ്മാന്‍ ഗില്ലും ജോണി ബെയര്‍സ്‌റ്റോയും തമ്മില്‍ ഗ്രൗണ്ടില്‍ ഉടക്കുന്നതിന് കാരണക്കാരനായത് താനാണെന്ന് വെളിപ്പെടുത്തി ഇംഗ്ലീഷ് പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്. ഗില്‍ സെഞ്ചുറി നേടിയ ശേഷം താന്‍ ഗില്ലിനെ ഒന്ന് ചൊറിഞ്ഞിരുന്നതായാണ് ആന്‍ഡേഴ്‌സണ്‍ വ്യക്തമാക്കിയത്. സെഞ്ചുറി നേടിയ ഗില്ലിന്റെ അടുത്ത് ഞാന്‍ ചെല്ലുകയും ഇന്ത്യയ്ക്ക് പുറത്ത് നിനക്ക് ഇതുവരെ സെഞ്ചുറിയില്ലല്ലോ എന്ന് ചോദിക്കുകയും ചെയ്തിരുന്നുവെന്ന് ആന്‍ഡേഴ്‌സണ്‍ പറയുന്നു.
 
തനിക്ക് വിരമിക്കാല്‍ സമയമായെന്നായിരുന്നു ഗില്‍ എന്നോട് പറഞ്ഞ ഉത്തരം. അതിന് 2 പന്തുകള്‍ക്ക് ശേഷം ഗില്ലിനെ താന്‍ തന്നെ പുറത്താക്കിയെന്നും ബിബിസി പോഡ്കാസ്റ്റില്‍ ആന്‍ഡേഴ്‌സണ്‍ പറഞ്ഞു. ഈ സംഭവത്തിന് ശേഷമായിരുന്നു ഇംഗ്ലീഷ് താരം ജോണി ബെയര്‍സ്‌റ്റോ നീ ജിമ്മിയോട് കളി നിര്‍ത്താന്‍ പറഞ്ഞോ എന്ന് ചോദിച്ചുകൊണ്ട് വീണ്ടും ഉടക്കാനെത്തിയത്. എന്നാല്‍ പരമ്പരയില്‍ നിനക്ക് എന്തെങ്കിലും ചെയ്യാന്‍ സാധിച്ചോ എന്ന മറുചോദ്യമാണ് ഗില്ലും സര്‍ഫറാസും ബെയര്‍സ്‌റ്റോയോട് ചോദിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

M S Dhoni: ഇന്ത്യന്‍ ടീമിലെത്തുമ്പോഴുള്ള വിന്റേജ് ഹെയര്‍ സ്‌റ്റൈലില്‍ ധോനി, ഇത് അവസാന സീസണ്‍ തന്നെ!