Select Your Language

Notifications

webdunia
webdunia
webdunia
webdunia

20 വിക്കറ്റ് വീഴ്‌ത്താനും അറിയാം, 400ന് മുകളിൽ റൺസടിക്കാനും അറിയാം: ഇന്ത്യയെ വെല്ലുവിളിച്ച് ജോ റൂട്ട്

20 വിക്കറ്റ് വീഴ്‌ത്താനും അറിയാം, 400ന് മുകളിൽ റൺസടിക്കാനും അറിയാം: ഇന്ത്യയെ വെല്ലുവിളിച്ച് ജോ റൂട്ട്
, ബുധന്‍, 3 ഫെബ്രുവരി 2021 (22:30 IST)
ഇന്ത്യയ്‌ക്കെതിരായുള്ള ടെസ്റ്റ് പരമ്പരയ്‌ക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെ എതിരാളികൾക്ക് മുന്നറിയിപ്പുമായി ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട്. എതിരാളികളുടെ 20 വിക്കറ്റുകള്‍ വീഴ്ത്താനും 400 റൺസ് കണ്ടെത്താനും ഇംഗ്ലണ്ടിനറിയാമെന്നാണ് റൂട്ടിന്റെ മുന്നറിയിപ്പ്.
 
നേരത്തെ എവേ മത്സരങ്ങളിൽ 20 വിക്കറ്റുകൾ വീഴ്‌ത്താൻ ഞങ്ങൾ കഷ്ടപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ അതെങ്ങനെയെന്ന് ഞങ്ങൾക്കറിയാം. കൂടുതല്‍ സ്ഥിരയതോടെ ബാറ്റ് ചെയ്യാനും 400 മുകളില്‍ സ്‌കോര്‍ ചെയ്യാനും ഇന്നത്തെ ടീമിന് സാധിക്കും. അവസാന 12,13 ടെസ്റ്റില്‍ ആറ് ഏഴ് തവണ ഞങ്ങള്‍ 400ന് മുകളില്‍ സ്കോർ ചെയ്‌തിട്ടുണ്ട് അത് വലിയ നേട്ടമാണ്.
 
എതിരാളികളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് മികച്ച പ്രകടനം നടത്താന്‍ ഇന്നത്തെ ടീമിന് സാധിക്കും. പുതിയ കാര്യങ്ങള്‍ പഠിക്കാനും മനസിലാക്കാനുമുള്ള ശ്രമത്തിലാണ് താരങ്ങളെന്നും റൂട്ട് പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗാബയിൽ കളിക്കാൻ ഇന്ത്യക്ക് ഭയമാണെന്ന് എല്ലാവരും പറഞ്ഞു, ജയം കണ്ട് കണ്ണീരടക്കാനായില്ല: ലക്ഷ്‌മൺ