Webdunia - Bharat's app for daily news and videos

Install App

ഇന്ത്യയ്ക്കെതിരായ ഏകദിന മത്സരങ്ങളിൽ റൂട്ട് ഉണ്ടായേക്കില്ല, കാരണം ഇതാണ് !

Webdunia
വ്യാഴം, 18 ഫെബ്രുവരി 2021 (12:46 IST)
ടെസ്റ്റ്മത്സരങ്ങൾക്ക് ശേഷം ഇന്ത്യയ്ക്കെതിരെ നടക്കുന്ന ഏകദിന മത്സരങ്ങളിൽ ഇംഗ്ലണ്ട് ടെസ്റ്റ് നായകൻ ജോ റൂട്ട് കളിച്ചേക്കില്ല. ടെസ്റ്റ് മത്സരങ്ങൾക്ക് ശേഷം ജോ റൂട്ടിന് നിർബന്ധിന വിശ്രമം നൽകും എന്നാണ് റിപ്പോർട്ടുകൾ. ഡെയ്‌ലി മെയിലാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡിലെ റൊടേഷൻ പോളിസി അനുസരിച്ചാണ് റൂട്ടിന് നിർബന്ധിത വിശ്രമം നൽകുന്നത് എന്നാണ് വിവരം. ശ്രീലങ്കയ്ക്കെതിരായ രണ്ട് ടേസ്റ്റുകളും കളിച്ച റൂട്ട് ഇന്ത്യയ്ക്കെതിരായ നാല് ടെസ്റ്റ് മത്സരങ്ങൾ കളിയ്ക്കുന്നുണ്ട് അതിനാലാണ് പിന്നീടുള്ള മത്സരങ്ങളിൽനിന്നും ഒഴിവാക്കുന്നത് എന്നാണ് വിവരം. 
 
ഇത് മാത്രമല്ല, ജോ റൂട്ട് ഇംഗ്ലണ്ടിന്റെ പ്രധാന ടെസ്റ്റ് താരമാണെങ്കിലും ഇംഗ്ലണ്ട് ഏകദിന ടീമിൽ റൂട്ട് സജീവ സാനിധ്യമല്ല, ഇംഗ്ലീഷ് ടി20 ടീമിൽ റൂട്ടിന് അവസരവുമില്ല. ഇതു കൂടി കണക്കിലെടുത്താവാം ഇന്ത്യയ്ക്കെതിരായ നിശ്ചിത ഓവർ മത്സരങ്ങളിൽനിന്നും താരത്തെ മാറ്റി നിർത്തുന്നത്. മൂന്ന് മത്സരങ്ങൾ അടങ്ങുന്ന ഏകദിന പരമ്പരയും, അഞ്ച് മത്സരങ്ങൾ അടങ്ങുന്ന ടി20 പരമ്പരയുമാണ് ടെസ്റ്റിന് ശേഷം ഇംഗ്കണ്ട് ഇന്ത്യയ്ക്കെതിരെ കളിയ്ക്കുക. നല് മത്സരങ്ങൾ അടങ്ങിയ ടെസ്റ്റ് പരമ്പരയിൽ രണ്ട് മത്സരങ്ങൾ പൂർത്തിയായപ്പോൾ 1-1 എന്ന നിലയിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പമാണ്. മുന്നാമത്തെ മത്സരം ഡേ നൈറ്റ് ടെസ്റ്റാണ്. അഹമ്മദാബദിലാണ് മത്സരം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ബാറ്റര്‍മാരെ ഞങ്ങള്‍ നോട്ടമിട്ടിരുന്നില്ല, ബൗളര്‍മാരെ വിളിച്ചെടുക്കുകയായിരുന്നു ഉദ്ദേശം അത് സാധിച്ചു, വൈഭവിന്റെ കഴിവ് ട്രയല്‍സില്‍ ബോധ്യപ്പെട്ടു: രാഹുല്‍ ദ്രാവിഡ്

പെർത്തിലെ സെഞ്ചുറി കാര്യമായി ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗിൽ നില മെച്ചപ്പെടുത്തി കോലി, ബൗളർമാരിൽ ബുമ്ര ഒന്നാം റാങ്കിൽ

പരിക്കിന് മാറ്റമില്ല, ദ്വിദിന പരിശീലന മത്സരത്തിൽ നിന്നും ശുഭ്മാൻ പുറത്ത്,രണ്ടാം ടെസ്റ്റും നഷ്ടമായേക്കും

ഉത്തേജക പരിശോധനയ്ക്ക് സാമ്പിൾ നൽകിയില്ല, ബജ്റംഗ് പുനിയയ്ക്ക് 4 വർഷത്തെ വിലക്ക്

ട്രോളുകളെല്ലാം കാണുന്നുണ്ട്, അതെന്നെ വേദനിപ്പിക്കുന്നു, ഒടുവിൽ പ്രതികരണവുമായി പൃഥ്വി ഷാ

അടുത്ത ലേഖനം
Show comments