Publish Date: Thu, 18 Feb 2021 (10:56 IST)
Updated Date: Thu, 18 Feb 2021 (10:58 IST)
സ്വർണവിലയിൽ വീണ്ടും ഇടിവ്. ഇന്ന് പവന് 280 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില. 34,720 രൂപയായി കുറഞ്ഞു. 4,340 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. ഇന്നലെ 35,000 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. ഏറ്റവും ഉയർന്ന നിരക്കിൽനിന്നും ഇതുവരെ സ്വർണവിലയിലുണ്ടായ ഇടിവ് 7,280 രൂപയാണ്. ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡിന്റെ വില ഔൺസിന് 1,782 ഡോളർ എന്ന നിരക്കിലാണ്. കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം24 ക്യാരറ്റ് സ്വർണത്തിന്റെ വില ഇന്ത്യൻ രൂപയിൽ 46,407 രൂപ വരും.