Webdunia - Bharat's app for daily news and videos

Install App

പാണ്ഡ്യയ്‌ക്കും രാഹുലിനും നീതി; ശ്രീശാന്തിന്റെ ആവശ്യത്തിന് പുല്ലുവില - എതിര്‍പ്പുമായി ആരാധകര്‍

Webdunia
വെള്ളി, 25 ജനുവരി 2019 (08:57 IST)
ടെലിവിഷന്‍ ചാനലില്‍ സ്‌ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തി കുരുക്കിലായ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ഹാര്‍ദിക്ക് പാണ്ഡ്യയ്‌ക്കും കെഎല്‍ രാഹുലിനും ഏർപ്പെടുത്തിയിരുന്ന വിലക്ക് ബിസിസിഐ പിൻവലിച്ചതോടെ മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിന് പിന്തുണയുമായി ആരാധകര്‍ രംഗത്ത്.

ശ്രീശാന്തിന് ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് നീക്കണമെന്ന ആവശ്യം ഇപ്പോള്‍ ശക്തമായി. രാഹുലിനും പാണ്ഡ്യയ്‌ക്കും മുമ്പില്‍ വിട്ടു വീഴ്‌ച നടത്തിയ ബിസിസിഐ ശ്രീയുടെ കാര്യത്തില്‍ എന്തുകൊണ്ടാണ് മൌനം തുടരുന്നതെന്ന ചോദ്യമാണിപ്പോള്‍ ശക്തമാകുന്നത്.

ബിഗ് ബോസില്‍ മത്സരിക്കുന്ന സമയത്ത് ജയില്‍ ജീവിതം ശ്രീശാന്ത് തുറന്ന് പറഞ്ഞതോടെയാണ് താരത്തിന് പിന്തുണ വര്‍ദ്ധിച്ചത്. ‘ജസ്‌റ്റീസ് ഫോര്‍ ശ്രീശാന്ത്’ എന്ന ഹാഷ്‌ടാഗിലാണ് ആരാധകര്‍ രംഗത്തു വന്നിരിക്കുന്നത്.

അതേസമയം ശ്രീശാന്തിന്റെ കാര്യത്തില്‍ ബിസിസിഐ ഒളിച്ചു കളി തുടരുകയാണ്. ഇതിനിടെ തന്റെ ആവശ്യം പരിഗണിക്കാത്ത സാഹചര്യത്തില്‍ ശ്രീശാന്ത് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

Sunil Chhetri: ഇന്ത്യയുടെ മെസിയും റൊണാള്‍ഡോയുമായ മനുഷ്യന്‍; ഇതിഹാസ ഫുട്‌ബോളര്‍ സുനില്‍ ഛേത്രി വിരമിക്കുന്നു !

Rajasthan Royals: ഇത് അവരുടെ സ്ഥിരം പരിപാടിയാണ് ! വീണ്ടും തോറ്റ് രാജസ്ഥാന്‍; എലിമിനേറ്റര്‍ കളിക്കേണ്ടി വരുമോ?

ടി20 ലോകകപ്പ്: ഇന്ത്യയും വെസ്റ്റിൻഡീസും തമ്മിലുള്ള ഫൈനൽ പ്രവചിച്ച് ബ്രയൻ ലാറ

സഞ്ജുവല്ല, ഇന്ത്യയുടെ ലോകകപ്പ് ടീമിൽ കളിക്കേണ്ടത് റിഷഭ് പന്ത് തന്നെ, കാരണങ്ങൾ പറഞ്ഞ് ഗൗതം ഗംഭീർ

ലോകകപ്പ് കഴിഞ്ഞാൽ ഇന്ത്യയ്ക്ക് പുതിയ കോച്ചിനെ വേണം, ഫ്ളെമിങ്ങിനെ നോട്ടമിട്ട് ബിസിസിഐ

അടുത്ത ലേഖനം
Show comments