Webdunia - Bharat's app for daily news and videos

Install App

ബിസിസിഐക്ക് മൂക്കു കയറിടാന്‍ ലോധ കമ്മിറ്റി; ബിസിസിഐയുടെ അക്കൌണ്ടുകള്‍ ബാങ്കുകള്‍ മരവിപ്പിച്ചു; ബാങ്കുകളുടെ നടപടി ലോധ കമ്മിറ്റി നിര്‍ദ്ദേശപ്രകാരം

ബിസിസിഐയുടെ അക്കൌണ്ടുകള്‍ ബാങ്കുകള്‍ മരവിപ്പിച്ചു; ബാങ്കുകളുടെ നടപടി ലോധ കമ്മിറ്റി നിര്‍ദ്ദേശപ്രകാരം

Webdunia
ചൊവ്വ, 4 ഒക്‌ടോബര്‍ 2016 (11:38 IST)
ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന് മൂക്കുകയറിടാന്‍ ലോധ കമ്മിറ്റി. ലോധ കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം ബി സി സി ഐയുടെ അക്കൌണ്ടുകള്‍ ബാങ്കുകള്‍ മരവിപ്പിച്ചു. ഐ പി എല്‍ വാതുവെപ്പ് കേസ് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ച ലോധ കമ്മിറ്റി അക്കൌണ്ടുകള്‍ മരവിപ്പിക്കാന്‍ നിര്‍ദ്ദേശം നല്കുകയായിരുന്നു.
 
ബാങ്ക് അക്കൌണ്ടുകള്‍ മരവിപ്പിച്ച സാഹചര്യത്തില്‍ സംസ്ഥാന അസോസിയേഷനുകള്‍ക്ക് ഫണ്ട് കൈമാറാന്‍ ബി സി സി ഐക്ക് കഴിയില്ല. കഴിഞ്ഞ യോഗത്തില്‍ സംസ്ഥാന അസോസിയേഷനുകള്‍ക്ക് ഫണ്ട് വിതരണം ചെയ്യാന്‍ ബി സി സി ഐ തീരുമാനിച്ചിരുന്നു. ലോധ കമ്മിറ്റിയുടെ അനുമതിയില്ലാതെ ആയിരുന്നു തീരുമാനം. ഈ സാഹചര്യത്തിലാണ് ലോധ കമ്മിറ്റിയുടെ നടപടി.
 
സുപ്രീംകോടതിയുടെ ഉത്തരവ് ലംഘിച്ച് ബി സി സി ഐ എടുത്ത സാമ്പത്തിക ഇടപാടുകള്‍ തടഞ്ഞുകൊണ്ട് രണ്ട് ഇന്ത്യന്‍ ബാങ്കുകള്‍ക്കാണ് ലോധകമ്മിറ്റി നിര്‍ദ്ദേശം നല്കിയത്. ബാങ്ക് ഓഫ് മഹാരാഷ്‌ട്ര, യെസ് ബാങ്ക് എന്നിവിടങ്ങളിലെ അക്കൌണ്ടുകളാണ് മരവിപ്പിച്ചത്.

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ലോകകപ്പ് സ്‌ക്വാഡില്‍ ഇടം പിടിക്കാത്തവരെ വെച്ചുള്ള പ്ലേയിങ് ഇലവന്‍; ഈ ടീം എങ്ങനെയുണ്ട്?

Sanju Samson: കഴിഞ്ഞ രണ്ട് ലോകകപ്പ് നേടിയപ്പോഴും ടീമില്‍ മലയാളി ഉണ്ടായിരുന്നു; 13 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ! സഞ്ജു ചരിത്രം ആവര്‍ത്തിക്കുമോ?

IPL 2024: ഇനിയങ്ങോട്ട് എല്ലാം തീക്കളി ! ഒരു ടീമിന്റേയും പ്ലേ ഓഫ് സാധ്യത അവസാനിച്ചിട്ടില്ല

Predicted India's Playing 11 for T20 World Cup 2024: കോലി ഓപ്പണറായാല്‍ ദുബെ പ്ലേയിങ് ഇലവനില്‍ എത്തും; സഞ്ജുവിന്റെ ഭാവി പന്തിന്റെ പ്രകടനം പരിഗണിച്ച് !

Indian Worldcup Squad: ജയ്സ്വാളിനൊപ്പം സഞ്ജുവും ചഹലും, രാജസ്ഥാൻ റോയൽസ് സൂപ്പർ ഹാപ്പി

അടുത്ത ലേഖനം
Show comments