Select Your Language

Notifications

webdunia
webdunia
webdunia
Thursday, 10 April 2025
webdunia

ലഖ്‌നൗ പരിശീലകനായി ഓസീസ് ഇതിഹാസം, ഗംഭീര്‍ കൊല്‍ക്കത്തയിലേക്ക്

Justin langer
, ബുധന്‍, 12 ജൂലൈ 2023 (14:20 IST)
ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍്‌സിന്റെ മെന്റര്‍ സ്ഥാനം ഗൗതം ഗംഭീര്‍ രാജിവെച്ചേക്കുമെന്ന് സൂചന. അടുത്ത ഐപിഎല്‍ സീസണില്‍ പരിശീലകനാകാന്‍ മുന്‍ ഓസ്‌ട്രേലിയന്‍ പരിശീലകനെ ലഖ്‌നൗ സമീപിച്ചതായി ദൈനിക് ജാഗരണ്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ലാംഗറിനെ ഫ്രാഞ്ചൈസിയിലെത്തുക്കുന്നതിനെ സംബന്ധിച്ച് ലഖ്‌നൗ അധികൃതര്‍ ലാംഗറുമായി പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയതായാണ് റിപ്പോര്‍ട്ട്.
 
ജസ്റ്റിസ് ലാംഗര്‍ ലഖ്‌നൗ ടീമിന്റെ പരിശീലകനാവുകയാണെങ്കില്‍ നിലവിലെ ടീം മെന്ററായ ഗൗതം ഗംഭീര്‍ തന്റെ പഴയകാല ക്ലബായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലേക്ക് മാറുമെന്നാണ് കരുതുന്നത്. ലോക്‌സഭാ അംഗം കൂടിയായ ഗംഭീറിന് പ്രതിഫലത്തോടെ പരിശീലകസ്ഥാനം ഏറ്റെടുക്കുന്നതിന് തടസ്സങ്ങളുണ്ടെന്നാണ് സൂചന. കഴിഞ്ഞ സീസണില്‍ സിംബാബ്‌വെ മുന്‍ നായകനായ ആന്‍ഡി ഫ്‌ലവറായിരുന്നു ലക്ഷ്ണൗ പരിശീലകനെങ്കിലും ഗൗതം ഗംഭീറായിരുന്നു വാര്‍ത്തകളില്‍ നിറഞ്ഞുനിന്നത്. കഴിഞ്ഞ 2 സീസണുകളിലായി ലഖ്‌നൗ പ്ലേ ഓഫിലെത്തിയെങ്കിലും ഫൈനലില്‍ എത്താന്‍ ലഖ്‌നൗ ടീമിനായിരുന്നില്ല. സീസണിനിടയില്‍ നായകന്‍ കെ എല്‍ രാഹുലിന് പരിക്കേറ്റതും ടീമിന് തിരിച്ചടിയായി.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബാറ്റിംഗ് ഓർഡറിൽ സ്വയം താഴേക്കിറങ്ങി ഗിൽ, പുജാരയുടെ ടെസ്റ്റ് കരിയറിന് ഉടനെ കർട്ടൻ വീണേക്കും