Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒരു പാഠം പടിച്ചു, ഇന്ത്യയെ വില കുറച്ചുകാണരുത്, ഒരിക്കലും: തോ‌ൽവിക്ക് പിന്നാലെ ഓസീസ് പരിശീലകൻ

ഒരു പാഠം പടിച്ചു, ഇന്ത്യയെ വില കുറച്ചുകാണരുത്, ഒരിക്കലും: തോ‌ൽവിക്ക് പിന്നാലെ ഓസീസ് പരിശീലകൻ
, ചൊവ്വ, 19 ജനുവരി 2021 (16:48 IST)
ഇന്ത്യക്കാരെ ഒരിക്കലും വില കുറച്ച് കാണരുതെന്ന പാഠം ബ്രിസ്‌ബെയിൻ ടെസ്റ്റ് തോൽവിയിൽ നിന്നും പഠിച്ചുവെന്ന് ഓസീസ് പരിശീലകൻ ജസ്റ്റിൻ ലാംഗർ. വിജയം പൂർണമായും ഇന്ത്യ അർഹിച്ചതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
 
മികച്ച ഒരു ടെസ്റ്റ് പരമ്പരയാണ് ഉണ്ടായത്. അവസാനം ഒരു വിജയിയോ പരാജിതനോ ഉണ്ടായേ പറ്റു. ടെസ്റ്റ് ക്രിക്കറ്റ് തന്നെയാണ് ഇവിടെ വിജയി. ഈ വിജയത്തിന്റെ എല്ലാ ക്രഡിറ്റും ഇന്ത്യയ്‌ക്ക് തന്നെയാണ്. ഗംഭീര പ്രകടനമാണ് ഇന്ത്യൻ ടീം പുറത്തെടുത്തത്. ചാനൽ സെവനുമായുള്ള അഭിമുഖത്തിനിടെ ലാംഗർ പറഞ്ഞു.
 
100 കോടി ഇന്ത്യക്കാരിൽ നിന്നും 11 പേർ കളിക്കുമ്പോൾ അവർ മികച്ചവർ തന്നെയായിരിക്കും. ഇന്ത്യയെ ഒരിക്കലും വില കുറച്ച് കാണരുതെന്ന് ഞങ്ങൾക്ക് മനസിലായി ലാംഗർ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊച്ചാക്കേണ്ടതല്ല കൊച്ചേട്ടന്റെ നേട്ടങ്ങൾ, ടെസ്റ്റ് പരമ്പര ജയം ഇന്ത്യയുടെ ലോകകപ്പ് വിജയങ്ങൾക്ക് സമാനം