Webdunia - Bharat's app for daily news and videos

Install App

കോഹ്ലി - രോഹിത് തർക്കം എങ്ങനെ തീർക്കും? ഒരവസാനം ഉണ്ടാകുമോ? - കോച്ച് അഭിമുഖത്തിലെ ചോദ്യം, ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

പിണക്കം ശത്രുതയിലേക്ക് വഴിമാറുമോ?

Webdunia
ചൊവ്വ, 20 ഓഗസ്റ്റ് 2019 (11:56 IST)
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ കോച്ചായി രവി ശാസ്ത്രി തുടരും. മുന്‍ ഇതിഹാസ താരം കപില്‍ ദേവുള്‍പ്പെട്ട മൂന്നംഗ ഉപദേശക സമിതിയാണ് അഭിമുഖം നടത്തി ശാസ്ത്രിക്ക് തന്നെ വീണ്ടും ഗ്രീൻ സിഗ്നൽ നൽകിയത്. 2021ലെ ടി20 ലോകകപ്പ് വരെ രണ്ട് വര്‍ഷത്തേക്കാണ് ശാസ്‌ത്രിയുടെ നിയമനം. പരിശീലകനെ തെരഞ്ഞെടുക്കാനുള്ള അഭിമുഖത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയത് ശാസ്‌ത്രി ആണെന്ന് കപില്‍‌ദേവ് വ്യക്തമാക്കുകയും ചെയ്തിരുന്നു. 
 
കോച്ചിനെ തിരഞ്ഞെടുക്കാനുള്ള അഭിമുഖത്തില്‍ ക്യാപ്റ്റന്‍ വിരാട് കോലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും തമ്മിലുള്ള തര്‍ക്കം എങ്ങനെ പരിഹരിക്കാമെന്ന ചോദ്യവും ഉണ്ടായിരുന്നതായി വെളിപ്പെടുത്തൽ. കോച്ച് സ്ഥാനത്തേക്കു അപേക്ഷിച്ചിരുന്നവരിൽ ഒരാള് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്‍.
 
കോലിയും രോഹിതും തമ്മിലുള്ള തര്‍ക്കം എങ്ങനെ തീര്‍ക്കുമെന്ന ചോദ്യത്തിന് എന്തു മറുപടി നല്‍കണമെന്ന് അറിയില്ലായിരുന്നു. അതുകൊണ്ട് താന്‍ അതില്‍ നിന്നൊഴിഞ്ഞു മാറിയെന്നും അദ്ദേഹം വ്യക്തമാക്കി. താനാണ് കോച്ചെങ്കിൽ പ്രശ്നങ്ങൾ പരിഹരിച്ച് ഡ്രസിങ് റൂമില്‍ നല്ല അന്തരീക്ഷമുണ്ടാക്കാനുമാണ് ശ്രമിക്കുകയെന്നും അദ്ദേഹം പറഞ്ഞു. 
 
അതേസമയം, കോലിയും രോഹിത്തും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ തന്നെ എന്തുകൊണ്ട് നിലവിലെ കോച്ച് അതു പരിഹരിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
 
ലോകകപ്പിന്റെ സെമി ഫൈനലില്‍ ഇന്ത്യ തോറ്റു പുറത്തായ ശേഷമാണ് കോലിയും രോഹിത്തും തമ്മില്‍ പല കാര്യങ്ങളിലും അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്നും വ്യത്യസ്ത ചേരികളായി തിരിഞ്ഞ് ഇരുവരും ഏറ്റുമുട്ടുകയാണെന്നും റിപ്പോര്‍ട്ടുകള്‍ വന്നത്. ഇത്തരം റിപ്പോർട്ടുകളെ രവി ശാസ്ത്രിയും കോഹ്ലിയും നിഷേധിക്കുകയും ചെയ്തിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

Rohit Sharma: ഓപ്പണിങ്ങിനു രാഹുല്‍ തന്നെയാണ് നല്ലത്, രോഹിത് താഴേക്ക് ഇറങ്ങട്ടെ; വെറുതെ പറയുന്നതല്ല !

കടിച്ച പാമ്പിനെ കൊണ്ട് വിഷം എടുപ്പിക്കുന്നത് കണ്ടിട്ടുണ്ടോ? എങ്കിൽ അത് മുംബൈയ്ക്ക് നന്നായി അറിയാം, പറഞ്ഞത് വിഴുങ്ങി യൂ ടേൺ അടിച്ച് ഹാർദ്ദിക്

കയ്യിൽ 13 മാത്രം ഉണ്ടായിട്ടും എനിക്ക് വേണ്ടി 9 കോടി വരെ വിളിച്ചില്ലെ, സിഎസ്കെയ്ക്ക് നന്ദി പറഞ്ഞ് ദീപക് ചാഹർ

ഞാൻ ബുമ്രയുടെ പന്തുകൾ നേരിട്ടുണ്ടെന്ന് പേരക്കുട്ടികളോട് അഭിമാനത്തോടെ പറയാമല്ലോ: പ്രശംസയുമായി ട്രാവിസ് ഹെഡ്

തോറ്റ് മടുത്തില്ലെ, രാവിലെയായാല്‍ തൊപ്പി തെറിക്കുമെന്ന് ലിവര്‍പൂള്‍ ആരാധകര്‍, ആറ് വിരലുകള്‍ ഉയര്‍ത്തി പെപ്പിന്റെ മറുപടി

അടുത്ത ലേഖനം
Show comments