Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശ്രേയസ് വേറെ ലെവൽ, അവനെ അവഗണിക്കുന്നത് നല്ലതല്ല: കോഹ്ലി

ശ്രേയസ് വേറെ ലെവൽ, അവനെ അവഗണിക്കുന്നത് നല്ലതല്ല: കോഹ്ലി
, വെള്ളി, 16 ഓഗസ്റ്റ് 2019 (14:01 IST)
വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കിയ ഇന്ത്യയെ വാനോളം പ്രശംസിക്കുകയാണ് ഇന്ത്യൻ ആരാധകർ. മഴമൂലം പലതവണ തടസ്സപ്പെട്ട മൂന്നാം ഏകദിനത്തിലും ഐതിഹാസിക വിജയത്തോടെയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ഏകദിനത്തിൽ വെസ്റ്റിൻഡീസിനെതിരെ ഇന്ത്യയ്ക്ക് തുടർച്ചയായ ഒൻപതാം പരമ്പര ജയമാണിത്. 
 
വെസ്റ്റിന്‍ഡീസിനെതിരെ ഏകദിന പരമ്പരയില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ചത് ക്യാപ്റ്റൻ വിരാട് കോഹ്ലിയാണ്. കൂട്ടത്തിൽ യുവതാരം ശ്രേയസ് അയ്യരുമുണ്ട്. ആത്മവിശ്വാസത്തോടെ ഇടറാതെ ബാറ്റ് ചെയ്യുന്ന അയ്യരെ കോഹ്ലി പ്രശംസിച്ചിരിക്കുകയാണ്. 
 
സമ്മര്‍ദ്ദഘട്ടത്തില്‍ പോലും വിശ്വാസം കൈവിടാതെയാണ് അയ്യര്‍ ബാറ്റ് ചെയ്യുന്നത്. ഇന്ത്യൻ ബാറ്റിംഗ് നിരയിലെ ഒരു നാഴികക്കല്ലായി മാറാൻ ശ്രേയസിനു കഴിയും.  മധ്യനിരയില്‍ സ്ഥിര സാന്നിദ്ധ്യമാകാനുളള കരുത്തുണ്ടെന്ന് കോഹ്ലി പറയുന്നു. മത്സര ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കോഹ്ലി
 
‘ശ്രേയസിനെ അവഗണിക്കുന്നത് ഗുണകരമാവില്ല. വരുന്ന മത്സരങ്ങളിലും ഇതുപോലെ ആത്മവിശ്വാസം കാണിക്കുമെന്നാണ് പ്രതീക്ഷയെന്നും’ കോഹ്ലി പറയുന്നു. കഴിഞ്ഞ രണ്ട് കളിയിലും ശ്രേയസിനൊപ്പം ക്രീസിൽ ഉണ്ടായിരുന്നത് താനായിരുന്നുവെന്നും അതിനാൽ അവന്റെ മികവ് വ്യക്തമായി തിരിച്ചറിയാൻ കഴിയുന്നുണ്ടെന്നും കോഹ്ലി തുറന്നു പറഞ്ഞു. 
 
കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ഇന്ത്യയുടെ വിജയത്തില്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്കൊപ്പം നിര്‍ണായക പങ്കുവഹിച്ചത് അയ്യരാണ്. രണ്ടാം ഏകദിനത്തില്‍ താരം 71 റണ്‍സ് നേടിയപ്പോള്‍ കഴിഞ്ഞ ദിവസം 65 റണ്‍സാണ് അയ്യരുടെ സംഭാവന. വെറും 41 പന്തില്‍ നിന്ന് 3 ഫോറും 5 സിക്സും സഹിതമായിരുന്നു അയ്യരുടെ പ്രകടനം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുൻ ക്രിക്കറ്റ് താരം വിബി ചന്ദ്രശേഖറിന്റെത് ആത്മഹത്യയെന്ന് പൊലീസ്; വിശ്വസിക്കാനാകാതെ ക്രിക്കറ്റ് ലോകം