Select Your Language

Notifications

webdunia
webdunia
webdunia
webdunia

എന്നെ പരിഗണിയ്ക്കാതിരിയ്ക്കാൻ ഒരു കാരണവുമില്ല, തുറന്നുപറഞ്ഞ് ദിനേശ് കാർത്തിക്

വാർത്തകൾ
, വെള്ളി, 17 ഏപ്രില്‍ 2020 (13:59 IST)
ചെന്നൈ: വരാനിരിയ്ക്കുന്ന ട്വന്റി20 ലോകകപ്പിനായുള്ള ടീമിലേക്ക്‌ തനിക്ക്‌ ഇടം‌പടിയ്ക്കാൻ സാധിയ്ക്കും പ്രതീക്ഷ പ്രകടിപ്പിച്ച് ദിനേശ്‌ കാര്‍ത്തിക്‌. ആഭ്യന്തര മത്സരങ്ങളിലൂടെ മികവ് തെളിയിച്ചിട്ടുണ്ട് എന്നും, ഇന്ത്യന്‍ ടീമിലേക്ക്‌ തന്നെ വീണ്ടും പരിഗണിക്കാതിരിക്കാന്‍ ഒരു കാരണവുമില്ലെന്നുമാണ് ദിനേശ് കാര്‍ത്തിക്‌ പറയുന്നത്.
 
ടി20യില്‍ എനിക്ക്‌ മികച്ച റെക്കോര്‍ഡുണ്ട്‌. ഏകദിന ടീമില്‍ നിന്ന്‌ എന്നെ ഒഴിവാക്കിയതിന്റെ കാരണം എനിക്ക്‌ മനസിലാവും. എന്നാല്‍ ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ്‌ ടീമിലേക്ക്‌ എത്തുന്നതിന്‌ എനിക്കിപ്പോഴും വലിയ സാധ്യതയുണ്ട്. ഡൊമസ്റ്റിക്‌ മത്സരങ്ങളിലൂടെ ഞാന്‍ മികവ്‌ തെളിയിച്ചിട്ടുണ്ട്. തിരിച്ചുവരവ്‌ എനിക്ക്‌ മുന്‍പില്‍ അസാധ്യമാണെന്ന്‌ പറയാന്‍ ഒരു കാരണവുമില്ല. ദിനേശ്‌ കാര്‍ത്തിക്‌ പറഞ്ഞു. 
 
വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ആണ് ദിനേശ് കാർത്തിക്. എന്നാൽ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ആയ കെഎൽ രാഹുൽ മികച്ച ഫോമിലാണ്. ഋഷഭ് പന്തും ഈ സ്ഥാനത്തേയ്ക്ക് പരിഗണിക്കപ്പെടുന്ന താരം തന്നെ. ധോണിയും മടങ്ങിയെത്താൻ ശ്രമിയ്ക്കുകയാണ്. ഇതിനിടെയാണ് തിരിച്ചു വരവ്‌ തനിക്ക്‌ സാധ്യമാണെന്ന പ്രതികരണവുമായി ദിനേശ്‌ കാര്‍ത്തിക്‌ രംഗത്തുവരുന്നത് 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പന്ത് അപകടകാരിയായ ക്രിക്കറ്ററായി മാറും, തുറന്നുപറഞ്ഞ് ഇന്ത്യൻ സൂപ്പർ താരം