Webdunia - Bharat's app for daily news and videos

Install App

സച്ചിനെതിരെ ഗൂഢാലോചന നടത്തിയത് മുതിർന്ന നാല് കളിക്കാര്‍; സഞ്ജു ഉള്‍പ്പെടയുള്ള 13 താരങ്ങള്‍ വിശദീകരണം നല്‍കണം

സച്ചിനെതിരെ ഗൂഢാലോചന നടത്തിയത് മുതിർന്ന നാല് കളിക്കാര്‍; സഞ്ജു ഉള്‍പ്പെടയുള്ള 13 താരങ്ങള്‍ വിശദീകരണം നല്‍കണം

Webdunia
ബുധന്‍, 15 ഓഗസ്റ്റ് 2018 (10:29 IST)
കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സച്ചിൻ ബേബിക്കെതിരെ പടയൊരുക്കം നടത്തിയ താരങ്ങളോട് കെസിഎ വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നല്‍കി.

ടീമിന്റെ നേതൃസ്ഥാനത്തുള്ള ക്യാപ്‌റ്റനെതിരെ ഗൂഢാലോചന നടത്തി, ടീമില്‍  അന്തഛിദ്രം സൃഷ്ടിക്കാൻ ശ്രമിച്ചൂ എന്നീ കുറ്റങ്ങളാണ് താരങ്ങള്‍ക്കെതീരെ കെ സി എ ചുമത്തിയിരിക്കുന്നത്.

സച്ചിനെ നായകസ്ഥാനത്തു നീക്കണമെന്നാവശ്യപ്പെട്ട് കത്തെഴുതിയ മുന്‍ ക്യാപ്‌റ്റന്മാര്‍ ഉള്‍പ്പെടയുള്ള 13 കളിക്കാരോടാണ് അസോസിയേഷന്‍ വിശദീകരണം ചോദിച്ചത്.

മുൻ ക്യാപ്റ്റൻമാരായ സഞ്ജു സാംസൺ, രോഹൻ പ്രേം, റെയ്ഫി വിൻസന്റ് ഗോമസ്, മറ്റു കളിക്കാരായ വിഎ ജഗദീഷ്, അഭിഷേക് മോഹൻ, കെസി അക്ഷയ്, കെഎം ആസിഫ്, ഫാബിദ് ഫാറൂഖ്, മുഹമ്മദ് അസ്ഹറുദീൻ, സന്ദീപ് വാരിയർ, എംഡി നിധീഷ്, സൽമാൻ നിസാർ, സിജോമോൻ എന്നിവരോടാണ് 10 ദിവസത്തിനുള്ളില്‍  വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം, സച്ചിനെതിരായ നീക്കത്തിനു പിന്നില്‍ മുന്‍ നായകന്മാ‍ര്‍ ഉള്‍പ്പെടുന്ന നാലു മുതിർന്ന കളിക്കാരാണെന്നാണ് റിപ്പോര്‍ട്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Vaibhav Suryavanshi: അടുത്ത സീസണിൽ രാജസ്ഥാനെ ഫൈനലിലേക്ക് നയിക്കണം: ആഗ്രഹം വ്യക്തമാക്കി വൈഭവ് സൂര്യവൻഷി

പരിക്കിൻ്റെ ഭീഷണി, ബുമ്ര കളിക്കുക 3 ടെസ്റ്റുകളിൽ, ഏതെല്ലാമെന്ന് തീരുമാനിച്ചിട്ടില്ല: ഗംഭീർ

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

India vs England Test Series: ഇന്ത്യ - ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര ആന്‍ഡേഴ്‌സണ്‍ - ടെന്‍ഡുല്‍ക്കര്‍ ട്രോഫിക്കു വേണ്ടി; ലെജന്‍ഡറി താരങ്ങള്‍ക്കു ആദരവ്

അടുത്ത ലേഖനം
Show comments