Select Your Language

Notifications

webdunia
webdunia
webdunia
webdunia

കെ സി എയിൽ 2 കോടി 16 ലക്ഷത്തിന്റെ സാമ്പത്തിക തിരിമറിയെന്ന് ക്രിക്കറ്റ് ഓംബുഡ്സ്‌മാൻ: ടി സി മാത്യു പ്രതിസ്ഥാനത്ത്

കെ സി എയിൽ 2 കോടി 16 ലക്ഷത്തിന്റെ സാമ്പത്തിക തിരിമറിയെന്ന് ക്രിക്കറ്റ് ഓംബുഡ്സ്‌മാൻ: ടി സി മാത്യു പ്രതിസ്ഥാനത്ത്
, വെള്ളി, 6 ജൂലൈ 2018 (17:42 IST)
കേരള ക്രിക്കറ്റ് അസോസിയേഷനിൽ 2 കോടി 16 ലക്ഷം രൂപയുടെ സാമ്പത്തിക ക്രമക്കേറ്റ് നടന്നതായി ക്രിക്കറ്റ്
ഓംബുഡ്സ്‌മാന്റെ റിപ്പോർട്ട് . ഇടിക്കിയിലേയും കാസർകോടിലേയും സ്റ്റേഡിയങ്ങളുടെ നിർമ്മാണത്തിലാണ് വലീയ അഴിമതി കണ്ടെത്തിയത്. ഇതേ തുടർന്ന് മുൻ പ്രസിഡന്റ് ടി സി മാത്യുവിൽ നിന്നും തുക ഈടാക്കാൻ ഓംബുഡ്സ്മാൻ ഉത്തരവിട്ടിട്ടുണ്ട്.  
 
രണ്ട് മാസത്തിനകം പണം നൽകണം. അല്ലാത്ത പക്ഷം പരാതിക്കാരന് കോടതിയെ സമീപിക്കാമെന്നും അന്വേഷണ കമ്മിഷൻ വ്യക്തമാക്കിയിട്ടുണ്ട്. ടി സി മാത്യുവിന്റെ നേതൃത്വത്തിലുള്ള ഭരണ സമിതിയുടെ കാലത്ത് നടത്തിയ നിർമ്മാണ പ്രവർത്തനങ്ങളിൽ വ്യാപ ക്രമക്കേടാണ് അന്വേഷണ  കമ്മീഷൻ കണ്ടെത്തിയിരിക്കുന്നത്. 
 
ഇടുക്കി സ്റ്റേഡിയം പണിയുന്ന സമയത്ത്. കെ സി എക്ക് കിഴിലുള്ള പാറ പൊട്ടിച്ച് സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ചു. 44 ലക്ഷം രൂപയുടെ പാറയാണ് ഇത്തരത്തിൽ പൊട്ടിച്ചുപയോഗിച്ചത്. കെ സീ എക്ക് സൊഫ്റ്റ്‌വെയർ വാങ്ങാനെന്ന പേരിൽ 60 ലക്ഷം രൂപ തട്ടിപ്പ് നടത്തി. പുൽതകിടി വെച്ചു പിടിപ്പിക്കുന്നതിൽ 33 ലക്ഷം രൂപ ക്രമക്കേട് നടാത്തിയെന്നും കാസർഗോട് 20 ലക്ഷം നൽകി വാങ്ങിയത് പുറമ്പോക്ക് ഭൂമിയാണെന്നും അന്വേഷണ കമ്മീഷന്റെ റിപ്പോർട്ടിൽ പറയുന്നു. 
 
അതേസമയം അന്വേഷന കമ്മിഷന്റെ റിപ്പോർട്ടിനെ കുറിച്ച് പ്രതികരിക്കാൻ താനില്ലെന്നായിരുന്നു ടി സി മാത്യുവിന്റെ മറുപടി. റിപ്പോർട്ടിലെ കണ്ടെത്തലുകൾ ചർച്ച ചെയ്യുന്നതിനായി ശനിയാഴ്ച കെ സി എ ജനറൽ ബോഡി യോഗം ചേരുന്നുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സുപ്രീംകോടതിയുടെ വിരട്ടലേറ്റു; സഹകരിക്കാമെന്ന് ലഫ്. ഗവർണർ - കെജ്‌രിവാളുമായി കൂടിക്കാഴ്‌ച നടത്തി