Webdunia - Bharat's app for daily news and videos

Install App

KCL 2024 Final: കേരള ക്രിക്കറ്റ് ലീഗ് ഫൈനല്‍ ഇന്ന്; കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സും കൊല്ലം സെയിലേഴ്‌സും ഏറ്റുമുട്ടും

ഒന്നാം സെമി ഫൈനലില്‍ ട്രിവാന്‍ഡ്രം റോയല്‍സിനെ 18 റണ്‍സിനു തോല്‍പ്പിച്ചാണ് കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് ഫൈനലില്‍ എത്തിയത്

രേണുക വേണു
ബുധന്‍, 18 സെപ്‌റ്റംബര്‍ 2024 (08:32 IST)
Aries Kollam Sailors

Aries Kollam Sailors vs Calicut Globstars: പ്രഥമ കേരള ക്രിക്കറ്റ് ലീഗിന്റെ ഫൈനലില്‍ ഏരീസ് കൊല്ലം സെയിലേഴ്‌സും കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സും ഏറ്റുമുട്ടും. ഇന്ന് വൈകിട്ട് 6.45 ന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് കലാശപ്പോര്. സ്റ്റാര്‍ സ്പോര്‍ട്സ് 1 ല്‍ മത്സരങ്ങള്‍ തത്സമയം കാണാം. ഫാന്‍കോഡ് ആപ്പിലും വെബ് സൈറ്റിലും മത്സരങ്ങളുടെ തത്സമയം സംപ്രേഷണമുണ്ട്. കേരള ക്രിക്കറ്റ് ലീഗ് മത്സരങ്ങള്‍ കാണാന്‍ സ്റ്റേഡിയത്തിലേക്ക് സൗജന്യ പ്രവേശനവുമുണ്ട്. 
 
ഒന്നാം സെമി ഫൈനലില്‍ ട്രിവാന്‍ഡ്രം റോയല്‍സിനെ 18 റണ്‍സിനു തോല്‍പ്പിച്ചാണ് കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് ഫൈനലില്‍ എത്തിയത്. ഏരീസ് കൊല്ലം സെയിലേഴ്‌സ് തൃശൂര്‍ ടൈറ്റന്‍സിനെയാണ് സെമിയില്‍ തോല്‍പ്പിച്ചത്. അഭിഷേക് നായര്‍, സച്ചിന്‍ ബേബി എന്നിവരുടെ മികച്ച ഫോമിലാണ് കൊല്ലം സെയിലേഴ്‌സിന്റെ പ്രതീക്ഷ. ബൗളര്‍ അഖില്‍ സ്‌കറിയയാണ് ഗ്ലോബ്സ്റ്റാര്‍സിന്റെ തുറുപ്പുച്ചീട്ട്. 
 
കേരള ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തിലുള്ള ലീഗില്‍ ആറ് ടീമുകളാണ് ഏറ്റുമുട്ടിയത്. ഫൈനല്‍ അടക്കം 33 മത്സരങ്ങള്‍. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ മലയാളി താരം സഞ്ജു സാംസണ്‍ ആണ് പ്രഥമ കേരള ക്രിക്കറ്റ് ലീഗിന്റെ ഐക്കണ്‍. സെപ്റ്റംബര്‍ രണ്ടിനാണ് ലീഗ് ആരംഭിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സംശയമെന്ത്, ഇന്ത്യയുടെ ഏറ്റവും മികച്ച ടെസ്റ്റ് ക്യാപ്റ്റൻ കോലി തന്നെ, പ്രശംസിച്ച് ഗൗതം ഗംഭീർ

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ബാബര്‍ അസം ഗില്‍ തന്നെ, പൂജ്യനായതിന് പിന്നാലെ താരത്തിനെതിരെ പരിഹാസം

കോലിയേയും രോഹിത്തിനെയും മടക്കി, ആരാണ് ബംഗ്ലാദേശിന്റെ പുതിയ പേസര്‍ ഹസന്‍ മഹ്മൂദ്!

ശ്രീലങ്കൻ ക്രിക്കറ്റിൽ പുതിയ താരോദയം, അമ്പരപ്പിക്കുന്ന റെക്കോർഡ് സ്വന്തമാക്കി കമിന്ദു മെൻഡിൽ

Virat Kohli: പരിഹാസങ്ങള്‍ ഇരട്ടിയാകും മുന്‍പ് കളി നിര്‍ത്തുന്നതാണ് നല്ലത്; വീണ്ടും നിരാശപ്പെടുത്തി കോലി, ആരാധകര്‍ കലിപ്പില്‍

അടുത്ത ലേഖനം
Show comments