Webdunia - Bharat's app for daily news and videos

Install App

നെറ്റിയില്‍ കുറിയിട്ട് ജയ് ശ്രീറാം വിളിച്ച് കെവിന്‍ പീറ്റേഴ്‌സന്റെ പോസ്റ്റ്, പിന്നാലെ ധോനിയ്ക്കും രോഹിത്തിനും ആരാധകരുടെ പൊങ്കാല

അഭിറാം മനോഹർ
ബുധന്‍, 24 ജനുവരി 2024 (17:17 IST)
ജയ് ശ്രീറാം വിളിച്ചുകൊണ്ട് നെറ്റിയില്‍ കുറിയിട്ട് ഇംഗ്ലണ്ട് മുന്‍ ക്രിക്കറ്റ് താരം കെവിന്‍ പീറ്റേഴ്‌സണ്‍ പങ്കുവെച്ച ചിത്രത്തിന് കീഴില്‍ ഇന്ത്യന്‍ താരങ്ങളായ രോഹിത് ശര്‍മയെയും എം എസ് ധോനിയെയും രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് ഇന്ത്യന്‍ ആരാധകര്‍. നെറ്റിയില്‍ കുറിയിട്ടുകൊണ്ടുള്ള ചിത്രത്തിന് കീഴില്‍ ജയ് ശ്രീറാം എന്നെഴുതിയാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ഇതോടെ ഇന്ത്യന്‍ താരങ്ങളാരും പരസ്യമായി ജയ് ശ്രീറാം എന്ന് വിളിക്കാന്‍ പോലും തയ്യാറായില്ലെന്നും അവരെല്ലാം പീറ്റേഴ്‌സണിനെ കണ്ടുപഠിക്കണമെന്നും പറഞ്ഞ് ഒരു വിഭാഗം ആരാധകര്‍ രംഗത്ത് വരികയായിരുന്നു.
 
അയോധ്യയില്‍ 22ന് നടന്ന രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ടാ ചടങ്ങില്‍ ക്ഷണം ലഭിച്ചിരുന്നെങ്കിലും ഇന്ത്യന്‍ താരങ്ങളായ രോഹിത് ശര്‍മ,വിരാട് കോലി, മുന്‍ നായകന്‍ എം എസ് ധോനി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നില്ല. സമൂഹമാധ്യമങ്ങളിലും ഇത് സംബന്ധിച്ച പോസ്റ്റുകളൊന്നും ഇവര്‍ പങ്കുവെച്ചിരുന്നില്ല. ഇതാണ് ഒരു വിഭാഗത്തെ ചൊടുപ്പിച്ചത്. നിലവിലെ ഇന്ത്യന്‍ താരങ്ങളില്‍ രവീന്ദ്ര ജഡേജ മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിന്റെ ഭാഗമായാണ് രോഹിത് മാറിനിന്നതെന്ന് വിശദീകരണമുണ്ടെങ്കിലും അപ്പോള്‍ ജഡേജ എങ്ങനെ പങ്കെടുത്തു എന്ന ചോദ്യമാണ് ആരാധകര്‍ ചോദിക്കുന്നത്. കോലി ചടങ്ങില്‍ പങ്കെടുക്കുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നെങ്കിലും വ്യക്തിപരമായ കാരണങ്ങള്‍ കാരണം വിട്ടുനില്‍ക്കുകയായിരുന്നു. അതേസമയം എം എസ് ധോനി പങ്കെടുക്കാത്തതിന്റെ കാരണം ഇതുവരെയും വ്യക്തമായിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

രാജ്യത്ത് ഗുസ്തി സൂപ്പർ ലീഗ് പ്രഖ്യാപിച്ച് സാക്ഷി മാലിക്കും ഗീത ഫോഗട്ടും, അംഗീകരിക്കില്ലെന്ന് ഗുസ്തി ഫെഡറേഷൻ

അത്ഭുതങ്ങൾ നടക്കുമോ? ഡൽഹിയിൽ നിന്നും പഞ്ചാബിലോട്ട് ചാടി പോണ്ടിംഗ്

പറഞ്ഞ വാക്കുകൾ ഗംഭീർ വിഴുങ്ങരുത്, സഞ്ജുവിന് ഇനിയും അവസരങ്ങൾ വേണം: ശ്രീശാന്ത്

ടെസ്റ്റ് ടീമിൽ വിളിയെത്തുമെന്ന പ്രതീക്ഷ ശ്രേയസിന് ഇനി വേണ്ട, ഓസീസ് പര്യടനത്തിലും ടീമിൽ കാണില്ലെന്ന് സൂചന

ക്രിക്കറ്റിൽ ലിംഗനീതി: ലോകകപ്പ് സമ്മാനതുക പുരുഷന്മാർക്കും സ്ത്രീകൾക്കും സമമാക്കി

അടുത്ത ലേഖനം
Show comments