പിച്ചില്‍ കുത്തിതിരിപ്പ് കാണിച്ചാണ് ഇന്ത്യ ലോകകപ്പ് കൊണ്ടുപോയി കളഞ്ഞത്, ഇനിയും അത് ആവര്‍ത്തിക്കരുതെന്ന് ആകാശ് ചോപ്ര

അഭിറാം മനോഹർ
ബുധന്‍, 24 ജനുവരി 2024 (16:55 IST)
ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പരയ്ക്ക് നാളെ തുടക്കമാവുമ്പോള്‍ ഇന്ത്യയിലെ സ്പിന്‍ പിച്ചുകളാണ് ചര്‍ച്ചകളില്‍ നിറയുന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍ ബാസ്‌ബോളെന്ന പുതിയ ശൈലിയുമായി മുന്നോട്ട് പോകുന്ന ഇംഗ്ലണ്ട് ഇന്ത്യയിലെ സ്പിന്‍ പിച്ചുകളില്‍ എങ്ങനെ അതിജീവിക്കുമെന്നാണ് പരമ്പരയെ ആവേശകരമാക്കുന്നത്. ഇതിനിടയില്‍ സ്പിന്‍ പിച്ചുകളോടുള്ള ആസക്തി ഇന്ത്യ കുറയ്ക്കണമെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരമായിരുന്ന ആകാശ് ചോപ്ര.
 
പന്ത് കുത്തിതിരിയുന്ന പിച്ചുകളോടുള്ള ആസക്തി കാരണമാണ് ഇന്ത്യയ്ക്ക് ലോകകപ്പ് തന്നെ നഷ്ടമായതെന്ന് ആകാശ് ചോപ്ര പറയുന്നു. ഏത് പിച്ചായാലും മികച്ച രീതിയില്‍ കളിക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കും. ഇന്ത്യയുടേത് മികച്ച നിരയാണ്. ഏകദിന ലോകകപ്പ് പോലെയല്ല ടെസ്‌റ്റെന്ന് ചിലരെങ്കിലും പറയുമായിരിക്കും. ഫോര്‍മാറ്റിലല്ല പിച്ചിനോടുള്ള ആസക്തി കിടക്കുന്നത്. അതൊരു ശീലമാണ്. മത്സരഫലം ഉണ്ടാകുന്ന പിച്ച് ഉണ്ടാക്കണമെന്ന് മാത്രം ക്യൂറേറ്ററോട് പറഞ്ഞാല്‍ മതി. റോഡ് പോലുള്ള പിച്ചാകരുതെന്നെ ഉള്ളു. അല്ലാതെ എപ്പോഴും കുത്തിതിരിയുന്ന പിച്ച് വേണമെന്നില്ല.
 
ഈ പരമ്പര ഇന്ത്യ തന്നെ വിജയിക്കാനാണ് സാധ്യത ഏറെയും അത് 40, ആണോ 50 ആണോ 41 ആണോ എന്ന് മാത്രമെ അറിയേണ്ടതായുള്ളു. ഇംഗ്ലണ്ടിന്റെ സ്പിന്‍ നിര ദുര്‍ബലമാണ്. 20 വിക്കറ്റും വീഴ്ത്താനുള്ള കഴിവുള്ള ടീമിന് മാത്രമെ മത്സരത്തില്‍ വിജയിക്കാനാകു. നായകനെന്ന നിലയിലും കളിക്കാരനെന്ന നിലയിലും ബെന്‍ സ്‌റ്റോക്‌സിനെ സംബന്ധിച്ച് വലിയ പരീക്ഷണമാകും ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയെന്നും ആകാശ് ചോപ്ര പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓസ്ട്രേലിയയിലോ ഇംഗ്ലണ്ടിലോ തോറ്റാൽ ട്രാൻസിഷനാണെന്ന് പറഞ്ഞോളു, കളിച്ചുവളർന്ന സ്ഥലത്ത് തോൽക്കുന്നതിന് ന്യായീകരണമില്ല: ചേതേശ്വർ പുജാര

സ്ലോവാക്യയുടെ നെഞ്ചത്ത് ജർമനിയുടെ അഴിഞ്ഞാട്ടം, 6 ഗോൾ വിജയത്തോടെ ലോകകപ്പ് യോഗ്യത ഉറപ്പിച്ചു

India vs Southafrica: ഗില്ലിന് പകരം പന്ത് നായകൻ?, ദേവ്ദത്തോ സായ് സുദർശനോ ടീമിൽ

ആദ്യം ബാറ്റർമാരെ ഗംഭീർ വിശ്വസിക്കണം, പിച്ച് വെച്ചല്ല വിജയിക്കേണ്ടത്, ടെസ്റ്റ് 3 ദിവസം കൊണ്ടല്ല 5 ദിവസം കൊണ്ട് തീർക്കേണ്ട കളി: സൗരവ് ഗാംഗുലി

India vs South Africa, 2nd Test: സുന്ദര്‍ വണ്‍ഡൗണ്‍ തുടരുമോ? രണ്ടാം ടെസ്റ്റ് 22 മുതല്‍

അടുത്ത ലേഖനം
Show comments