ധോണിക്കൊപ്പം ഇനിയില്ല, ഇന്ത്യയിലേക്ക് വരുന്നില്ലെന്ന് പീറ്റേഴ്സണ് - തീരുമാനത്തിന് പിന്നില്‍ മറ്റൊരു ലക്ഷ്യം
പീറ്റേഴ്സണ് വമ്പന്‍ തീരുമാനത്തില്‍; ധോണിക്ക് നിരാശയുണ്ടാകില്ല - കാരണം മ്റ്റൊന്ന്
പുതിയ ഐപിഎല്‍ സീസണില്‍ നിന്ന് പിന്മാറുകയാണെന്ന് മുന്‍ ഇംഗ്ലണ്ട് താരം കെവിന് പീറ്റേഴ്സണ്. ട്വിറ്ററിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്.
ഞാന്‍ ഐപിഎല്‍ ലേലത്തില്‍ പങ്കെടുക്കുന്നില്ല. അഭ്യന്തര ക്രിക്കറ്റില്‍ സജീവമാകുന്നതിനൊപ്പം കുടുംബത്തോടൊപ്പം സമയം ചെലവഴിക്കേണ്ടതുമുണ്ട്. യാത്രകളുടെ തിരക്ക് പിടിച്ച ഒരു വിന്റര്‍ ആണ് എനിക്ക് വരാനുള്ളതെന്നും കെപി വ്യക്തമാക്കി.
കഴിഞ്ഞ സീസണില്‍ മഹേന്ദ്ര സിംഗ് ധോണി നയിച്ച റൈസിംഗ് പൂണെ സൂപ്പര്‍ ജെയ്ന്റ്സ് ടീമിലാണ് പീറ്റേഴ്സണ് കളിച്ചിരുന്നത്. എന്നാല്‍ സീസണ് പകുതിയില്‍ പരുക്കേറ്റ് താരം പിന്മാറുകയായിരുന്നു. ഈയടുത്ത് നടന്ന ബിഗ് ബാഷ് ലീഗില്‍ തകര്‍പ്പന്‍ പ്രകടനമാണ് പീറ്റേഴ്സണ് കാഴ്ച്ചവെച്ചത്.