Webdunia - Bharat's app for daily news and videos

Install App

ബുമ്രക്കെതിരെ എന്തുകൊണ്ട് റണ്ണെടുക്കാനാവുന്നില്ല? കാരണം വ്യക്തമാക്കി കിവീസ് താരം

അഭിറാം മനോഹർ
ചൊവ്വ, 28 ജനുവരി 2020 (10:10 IST)
കഴിഞ്ഞ രണ്ട് മത്സരങ്ങളിലും വലിയ രീതിയിൽ വിക്കറ്റുകൾ സ്വന്തമാക്കാൻ സാധിച്ചില്ലെങ്കിലും കിവീസിനെതിരായ ടി20 പരമ്പരയിൽ ഉജ്ജ്വല പ്രകടനമാണ് ഇന്ത്യയുടെ ജസ്‌പ്രീത് ബു‌മ്ര കാഴ്ച്ചവെക്കുന്നത്. ഇതുവരെ രണ്ട് മത്സരങ്ങളിൽ നിന്നായി രണ്ട് വിക്കറ്റുകൾ മാത്രമാണ് സ്വന്തമാക്കാനായതെങ്കിലും റൺസ് വിട്ടുനൽകുന്നതിൽ പിശുക്കുകാണിക്കുന്നതിൽ ഇന്ത്യൻ താരം വിജയിച്ചിരുന്നു. ആദ്യ മത്സരത്തിൽ ന്യൂസിലൻഡ് 200 റൺസിന് മുകളിൽ പോയപ്പോഴും ഏറ്റവും കുറവ് റൺസ് വിട്ടുകൊടുത്തത് ബു‌മ്രയായിരുന്നു. രണ്ടാമത്തെ മത്സരത്തിൽ വെറും 21 റൺസ് മാത്രമാണ് ബു‌മ്ര വിട്ടുനൽകിയത്.
 
എന്നാലിപ്പോൾ എന്തുകൊണ്ടാണ് ബു‌മ്രക്കെതിരെ റണ്ണുകൾ നേടാൻ കഷ്ടപ്പെടുന്നതെന്ന് വിശദീകരിച്ച് രംഗത്ത്  വന്നിരിക്കുകയാണ് ന്യൂസിലാന്‍ഡിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാനും വിക്കറ്റ് കീപ്പറുമായ ടിം സെയ്‌ഫേര്‍ട്ട്. ബു‌മ്രയുടെ ബൗളിങ്ങിന്റെ വൈവിധ്യമാണ് ബാറ്റ്സ്മാനെ കുഴക്കുന്നതെന്നാണ് സെയ്‌ഫേര്‍ട്ട് പറയുന്നത്.
 
സാധാരണയായി ഡെത്ത് ബൗളര്‍മാര്‍ സ്‌ട്രെയ്റ്റ് ലൈനിലും അതോടൊപ്പം യോര്‍ക്കറുകളുമാണ് കൂടുതല്‍ എറിയാറുള്ളത്. എന്നാൽ ഇവരിൽ നിന്നും ബു‌മ്ര വ്യത്യസ്തനാണ്. ആദ്യ കളിയില്‍ ബുംറ നിരവധി സ്ലോ ബോളുകള്‍ എറിഞ്ഞിരുന്നു. ഇത്തരത്തിൽ ഒരുപിടി മാറ്റങ്ങളുമായായിരിക്കും ബു‌മ്ര ബൗൾ ചെയ്യാനെത്തുന്നത്. ഇത് മനസ്സിലാക്കുക എന്നത് ബാറ്റ്സ്മാന് ദുഷ്‌കരമാണെന്നും  സെയ്‌ഫേര്‍ട്ട് വിശദമാക്കി.സാഹചര്യങ്ങളുമായി വേഗത്തില്‍ പൊരുത്തപ്പെടുന്നത് എങ്ങനെയെന്നു തന്റെ ടീം ഇന്ത്യയെ കണ്ടു പഠിക്കണമെന്നും  സെയ്‌ഫേര്‍ട്ട് അഭിപ്രായപ്പെട്ടു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇനി യുവതാരങ്ങൾ മതി, ടി20യിൽ വമ്പൻ അഴിച്ചുപണിക്കൊരുങ്ങി പാകിസ്ഥാൻ, ഇനി ബാബറിനും റിസ്‌വാനും അഫ്രീദിക്കും ഇടമില്ല

Australia vs Southafrica: കോട്ട കെട്ടി സ്റ്റാർക്കും ഹേസൽവുഡും,വാലറ്റത്ത് വമ്പൻ പോരാട്ടം, ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിൽ 282 റൺസ് വിജയലക്ഷ്യം

Australia vs South Africa, WTC Final 2025: 'ഇത് താന്‍ടാ വാലറ്റം'; ദക്ഷിണാഫ്രിക്കയുടെ ക്ഷമ നശിപ്പിച്ച് സ്റ്റാര്‍ക്ക്, ജയിക്കാന്‍ 282 റണ്‍സ്

എല്ലാ പന്തുകളും അടിക്കണമെന്ന വാശി വേണ്ട, ജയ്സ്വാളിനെ നേരിട്ട് ഉപദേശിച്ച് ഗംഭീർ, ഗ്രൗണ്ടിൽ നീണ്ട ചർച്ച

ഇത് അഹങ്കാരം, സച്ചിനോ കോലിയോ പോലും ഇങ്ങനെ ചെയ്തിട്ടില്ല, ബാറ്റിലെ എംആർഎഫ് ലോഗോയ്ക്ക് താഴെ പ്രിൻസ് എന്നെഴുതിയ ശുഭ്മാൻ ഗില്ലിനെതിരെ രൂക്ഷവിമർശനം

അടുത്ത ലേഖനം
Show comments