Webdunia - Bharat's app for daily news and videos

Install App

ടീമിലെ പകരക്കാരനിൽ നിന്നും നായകനിലേക്ക്!, രാഹുകാലം കടന്ന് കെഎൽ രാഹുൽ

Webdunia
തിങ്കള്‍, 3 ജനുവരി 2022 (23:03 IST)
ഏതാനും മാസങ്ങൾക്ക് മുൻപ് ടെസ്റ്റ് ടീമിന്റെ പുറത്തായിരുന്ന താരത്തിൽ നിന്നും ഇന്ത്യൻ ടെസ്റ്റ് ടീം നായകൻ എന്ന നേട്ടത്തിലാണ് ഇന്ത്യൻ ഓപ്പണറായ കെഎൽ രാഹുൽ. ടി20യിലും ഏകദിനത്തിലും മികവ് പ്രകടിപ്പിച്ചിരുന്നെങ്കിലും ഏറെ കാലമായി ടെസ്റ്റ് ടീമിൽ ഉൾപ്പെടാൻ രാഹുലിനായിരുന്നില്ല.
 
2019 ഓഗസ്റ്റ് മുതൽ  2021 ഓഗസ്റ്റ് വരെ രണ്ട് വർഷത്തിനിടെ ഇന്ത്യക്കായി ഒരു ടെസ്റ്റിൽ പോലും കളിക്കാതിരുന്ന കെ.എൽ.രാഹുലിന്‍റെ തലവര മാറിയത് കഴിഞ്ഞ അഞ്ച് മാസത്തിനിടെയാണ്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ രോഹിത് ശർമയ്ക്കൊപ്പമെത്തിയ കെഎൽ രാഹുൽ ടീമിൽ സ്ഥാനം ഉറപ്പിച്ചത് വളരെ വേഗമായിരുന്നു.
 
നായകൻ വിരാട് കോലിയും സീനിയർ താരങ്ങളായ അജിങ്ക്യ രഹാനെയും ചേതേശ്വർ പൂജാരയും മോശം ഫോം തുടരുക കൂടി ചെയ്‌തതോടെ രാഹുൽ മികവാർന്ന പ്രകടനങ്ങൾ കൊണ്ട് ടീമിൽ സ്ഥാനമുറപ്പിക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ടീമിന്‍റെ വൈസ് ക്യാപ്റ്റനായി സ്ഥാനക്കയറ്റം അപ്രതീക്ഷിതമായിരുന്നു. സീനിയർ താരമായ അജിങ്ക്യ രാഹാനെയുടെ മോശം ഫോമും ഇതിന് കാരണമായി.
 
അതേസമയം ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റിലെ സെഞ്ചുറി പ്രകടനം കൂടി പുറത്തുവന്നതോടെ രണ്ടാം ടെസ്റ്റ് മത്സരത്തിൽ നായകൻ വിരാട് കോലിയുടെ അസ്സാനിധ്യത്തിൽ നായകസ്ഥാനം എന്നത് രാഹുലിലേക്ക് സ്വാഭാവികമായി എത്തുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

KL Rahul: കെ.എല്‍.രാഹുല്‍ ആര്‍സിബിയിലേക്ക്, നായക സ്ഥാനം നല്‍കും !

Mumbai Indians: 14 കളി, പത്തിലും തോല്‍വി ! മുംബൈ ഇന്ത്യന്‍സിന് ഇത് മറക്കാന്‍ ആഗ്രഹിക്കുന്ന സീസണ്‍

Arjun Tendulkar: തുടര്‍ച്ചയായി രണ്ട് സിക്‌സ്, പിന്നാലെ ഓവര്‍ പൂര്‍ത്തിയാക്കാതെ കളം വിട്ട് അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍; ട്രോളി സോഷ്യല്‍ മീഡിയ

Gautam Gambhir: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് ഗംഭീര്‍ പരിഗണനയില്‍

ടി20 ലോകകപ്പിന് ഇനി അധികം ദിവസങ്ങളില്ല, ഹാര്‍ദ്ദിക് ബാറ്റിംഗിലും തന്റെ മൂല്യം തെളിയിക്കണം: ഷെയ്ന്‍ വാട്ട്‌സണ്‍

അടുത്ത ലേഖനം
Show comments