Select Your Language

Notifications

webdunia
webdunia
webdunia
Thursday, 17 April 2025
webdunia

രാഹുല്‍ ഔട്ടാകാന്‍ കാരണം രോഹിത് ! അത് വിക്കറ്റ് അല്ല; ചേരിതിരിഞ്ഞ് സോഷ്യല്‍ മീഡിയ (വീഡിയോ)

യഥാര്‍ഥത്തില്‍ ഈ ബോള്‍ വിക്കറ്റ് മിസ്സിങ് ആയിരുന്നു

KL Rahul LBW Video
, വ്യാഴം, 27 ഒക്‌ടോബര്‍ 2022 (16:34 IST)
നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തില്‍ 12 പന്തില്‍ ഒന്‍പത് റണ്‍സെടുത്താണ് ഇന്ത്യന്‍ ഉപനായകന്‍ കെ.എല്‍.രാഹുല്‍ പുറത്തായത്. ഡച്ച് ബൗളര്‍ പോള്‍ വാന്‍ മേക്കറന്റെ ബോളില്‍ എല്‍ബിഡബ്‌ള്യുവിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. എന്നാല്‍ ഇത് ഔട്ടല്ലെന്നാണ് പിന്നീട് വ്യക്തമായത്. 
 
യഥാര്‍ഥത്തില്‍ ഈ ബോള്‍ വിക്കറ്റ് മിസ്സിങ് ആയിരുന്നു. ലെഗ് സ്റ്റംപ്‌സിന് പുറത്തേക്കാണ് ബോള്‍ പോകുന്നത്. റിവ്യു എടുത്തിരുന്നെങ്കില്‍ ഒരുപക്ഷേ അത് നോട്ട്ഔട്ട് ആകുമായിരുന്നു.


രാഹുല്‍ റിവ്യു എടുക്കാതിരിക്കാനുള്ള കാരണം നായകന്‍ രോഹിത് ശര്‍മയാണെന്നാണ് ആരാധകര്‍ പറയുന്നത്. ഈ സമയത്ത് നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ ഉണ്ടായിരുന്നത് രോഹിത്താണ്. റിവ്യു എടുക്കേണ്ട ആവശ്യമില്ലെന്നും അത് വിക്കറ്റ് ഹിറ്റിങ് ബോള്‍ ആണെന്നും രോഹിത് രാഹുലിനോട് പറഞ്ഞെന്നാണ് ആരാധകര്‍ വാദിക്കുന്നത്.

webdunia


രോഹിത്തിന്റെ തീരുമാനമാണ് രാഹുലിന്റെ വിക്കറ്റ് നഷ്ടമാകാന്‍ കാരണമെന്ന് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശിച്ചു. 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

T 20 World Cup Point Table: സെമിയോട് കൂടുതല്‍ അടുത്ത് ഇന്ത്യ; നെതര്‍ലന്‍ഡ്‌സിനെതിരായ വിജയത്തിനു ശേഷം പോയിന്റ് ടേബിള്‍ ഇങ്ങനെ