Select Your Language

Notifications

webdunia
webdunia
webdunia
webdunia

KL Rahul and Virat Kohli: 'ഞാന്‍ കളിക്കുന്നുണ്ടല്ലോ, പിന്നെ എന്തിനാണ് ആ ഷോട്ട്'; കോലിയുടെ പുറത്താകലില്‍ രാഹുല്‍

43-ാം ഓവറിലെ നാലാം പന്തിലാണ് കോലിയുടെ പുറത്താകല്‍

KL Rahul and Virat Kohli

രേണുക വേണു

, ബുധന്‍, 5 മാര്‍ച്ച് 2025 (09:06 IST)
KL Rahul and Virat Kohli

KL Rahul and Virat Kohli: ചാംപ്യന്‍സ് ട്രോഫി സെമിയില്‍ ഓസ്‌ട്രേലിയയെ നാല് വിക്കറ്റിനു തകര്‍ത്ത ഇന്ത്യ ഫൈനലിലേക്ക് എത്തിയിരിക്കുകയാണ്. വിരാട് കോലിയുടെ അര്‍ധ സെഞ്ചുറിയും (98 പന്തില്‍ 84), ശ്രേയസ് അയ്യര്‍ (62 പന്തില്‍ 45), കെ.എല്‍.രാഹുല്‍ (34 പന്തില്‍ പുറത്താകാതെ 42) എന്നിവരുടെ പ്രകടനങ്ങളുമാണ് ഇന്ത്യയുടെ ജയം അനായാസമാക്കിയത്. കോലി സെഞ്ചുറി നേടുമെന്ന് ഉറപ്പിച്ച സമയത്താണ് അശ്രദ്ധയോടെയുള്ള ഒരു ഷോട്ട് വിക്കറ്റ് നഷ്ടമാക്കുന്നത്. കോലിയുടെ പുറത്താകല്‍ നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ ഉണ്ടായിരുന്ന കെ.എല്‍.രാഹുലിനെ നിരാശപ്പെടുത്തി. 
 
43-ാം ഓവറിലെ നാലാം പന്തിലാണ് കോലിയുടെ പുറത്താകല്‍. ആദം സാംപയെ ബൗണ്ടറി അടിക്കാന്‍ ശ്രമിച്ചപ്പോള്‍ ലോങ് ഓണില്‍ ക്യാച്ച് നല്‍കിയാണ് കോലിക്ക് വിക്കറ്റ് നഷ്ടമായത്. ഇതേ ഓവറില്‍ സാംപയെ സിക്‌സര്‍ പറത്തി രാഹുല്‍ കാര്യങ്ങള്‍ ഇന്ത്യക്ക് പൂര്‍ണമായി അനുകൂലമാക്കിയതുമാണ്. എന്നിട്ടും കോലി 'റിസ്‌കി' ഷോട്ടിനു ശ്രമിച്ചതില്‍ രാഹുലിന് പരിഭവം ഉണ്ട്. പൂര്‍ണമായി ക്രീസില്‍ സെറ്റായ ബാറ്ററാണ് കോലി. ആ വിക്കറ്റ് നഷ്ടപ്പെടരുതെന്ന് രാഹുല്‍ ആഗ്രഹിച്ചിരുന്നു. 
 
' ഞാന്‍ അടിക്കുന്നുണ്ടല്ലോ, പിന്നെ എന്തിനാണ്,' എന്നാണ് കോലിയുടെ പുറത്താകലിനു പിന്നാലെ രാഹുല്‍ ചോദിച്ചത്. മത്സരശേഷവും കോലിയുടെ പുറത്താകല്‍ വേണ്ടിയിരുന്നില്ലെന്ന് രാഹുല്‍ പറഞ്ഞു. അവസാനം വരെ ക്രീസില്‍ ഉണ്ടായിരിക്കണമെന്ന് ഞാന്‍ കോലിയോടു ആവശ്യപ്പെട്ടിരുന്നു. ഞാന്‍ ആക്രമിച്ചു കളിക്കാം. നിങ്ങള്‍ സ്‌ട്രൈക് റൊട്ടേറ്റ് ചെയ്ത് ഇന്നിങ്‌സ് മുന്നോട്ടു കൊണ്ടുപോയാല്‍ മാത്രം മതി. കോലി പുറത്തായി പുതിയ ബാറ്റര്‍ വരുമ്പോള്‍ അത് ചിലപ്പോള്‍ കാര്യങ്ങള്‍ പ്രയാസമാക്കും. അതുകൊണ്ടാണ് റിസ്‌ക്ക് എടുക്കരുതെന്ന് കോലിയോടു പറഞ്ഞത്. ബൗണ്ടറി ഷോട്ടിനു വേണ്ടി കളിക്കാനുള്ള ഏരിയയിലാണ് ബോള്‍ വന്നതെന്ന് അദ്ദേഹത്തിനു തോന്നിക്കാണും. ആ ഷോട്ടിന്റെ ടൈമിങ് ശരിയായില്ലെന്നും രാഹുല്‍ മത്സരശേഷം പറഞ്ഞു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Virat Kohli: ക്ഷമയുടെ നെല്ലിപ്പലകയില്‍ 'കോലി ബ്രില്ല്യന്‍സ്'; ബാക്ക്‌സീറ്റിലേക്ക് തള്ളപ്പെട്ടവരില്‍ സാക്ഷാല്‍ സച്ചിനും