India vs England First Test:കെ എൽ രാഹുൽ ഓപ്പണിംഗിൽ, കോലിയുടെ റോളിൽ ഗിൽ, കരുൺ നായർക്കും പ്രധാന സ്ഥാനം, ഇന്ത്യൻ ബാറ്റിംഗ് ലൈനപ്പ് വ്യക്തമാക്കി റിഷഭ് പന്ത്

അഭിറാം മനോഹർ
വ്യാഴം, 19 ജൂണ്‍ 2025 (19:05 IST)
Indian Team
ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് നാളെ തുടക്കമാവുമ്പോള്‍ എന്താകും ഇന്ത്യയുടെ ബാറ്റിംഗ് ലൈനപ്പ് എന്നതിനെ പറ്റിയുള്ള ചര്‍ച്ചകളും ആശങ്കകളും ഇപ്പോഴും ഒഴിഞ്ഞിട്ടില്ല. രോഹിത് ശര്‍മ, വിരാട് കോലി എന്നിവര്‍ ടെസ്റ്റ് ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചതോടെയാണ് ഈ അനിശ്ചിതത്വം രൂപപ്പെട്ടത്. രോഹിത് ഉപേക്ഷിച്ച ഓപ്പണിംഗ് റോളില്‍ യശ്വസി ജയ്‌സ്വാളിനൊപ്പം കെ എല്‍ രാഹുലാകും ഇറങ്ങുക എന്നാണ് സൂചന. ഈ ഘട്ടത്തില്‍ ടീമിന്റെ ബാറ്റിംഗ് ലൈനപ്പിനെ പറ്റി പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഇന്ത്യന്‍ ഉപനായകനായ റിഷഭ് പന്ത്.
 
കോലി ബാക്കിയാക്കിവെച്ച ഇന്ത്യയുടെ നാലാം നമ്പര്‍ സ്ഥാനത്ത് ശുഭ്മാന്‍ ഗില്ലാകും കളിക്കുക എന്ന് പന്ത് വ്യക്തമാക്കി. മൂന്നാം സ്ഥാനത്തേക്ക് ആരെ ഉള്‍പ്പെടുത്തണമെന്നതാണ് നിലവില്‍ ടീമിനുള്ളിലെ പ്രധാന ചര്‍ച്ച. ഇംഗ്ലണ്ടില്‍ മത്സരപരിചയമുള്ള ആഭ്യന്തര ക്രിക്കറ്റില്‍ മിന്നും ഫോമിലുള്ള കരുണ്‍ നായരിനൊപ്പം സായ് സുദര്‍ശന്റെ പേരാണ് മൂന്നാം നമ്പറില്‍ ഉയര്‍ന്ന് കേള്‍ക്കുന്നത്. പരിശീലനമത്സരത്തില്‍ മൂന്നാം നമ്പറില്‍ കരുണാണ് ഇറങ്ങിയത് എന്നതിനാല്‍ ഇതിനാണ് സാധ്യത ഏറെയും. പരിശീലന സെഷനുകളില്‍ കെ എല്‍ രാഹുല്‍, ഗില്‍,ജയ്‌സ്വാള്‍ എന്നിവര്‍ക്കൊപ്പം കരുണും ഭാഗമായിരുന്നു.
 
ഓപ്പണിങ്ങില്‍ ജയ്‌സ്വാള്‍- കെ എല്‍ രാഹുല്‍ സഖ്യവും മൂന്നാം സ്ഥാനത്ത് കരുണ്‍ നായര്‍/ സായ് സുദര്‍ശനും നാലാം സ്ഥാനത്ത് ശുഭ്മാന്‍ ഗില്ലുമാകും ഇന്ത്യന്‍ നിരയില്‍ ഇറങ്ങുക. അഞ്ചാമനായി റിഷഭ് പന്തും ആറാം സ്ഥാനത്ത് രവീന്ദ്ര ജഡേജയും കളിക്കും. ഇതിന് ശേഷം വരുന്ന സ്‌പെഷ്യലിസ്റ്റ് ബാറ്ററുടെ ഒഴിവ് നികത്താനായി ശാര്‍ദൂല്‍ താക്കൂര്‍, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരുടെ പേരുകളാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്. ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ പ്രകടനം നിതീഷ് കുമാര്‍ റെഡ്ഡിക്ക് മുന്‍ഗണന നല്‍കുന്നുണ്ട്.
 
കഴിഞ്ഞ ഓസ്ട്രേലിയ പരമ്പരയില്‍ അഞ്ചാം ബൗളറെ ഉള്‍പ്പെടുത്താത്തത് വിമര്‍ശനങ്ങള്‍ക്ക് വിധേയമായിരുന്നു.ശര്‍ദുള്‍ ഠാക്കൂര്‍ ടീമില്‍ ഉണ്ടെങ്കില്‍, നമ്പര്‍ 8 വരെ ബാറ്റിങ് ഡെപ്ത് നല്‍കുകയും ബൗളിങ്ങില്‍ കൂടുതല്‍ ഓപ്ഷന്‍ ലഭിക്കുകയും ചെയ്യും. ജസ്പ്രിത് ബുംറയും മുഹമ്മദ് സിറാജും ആണ് പേസ് അറ്റാക്കിന്റെ നായകന്മാര്‍. പ്രസിദ്ധ് കൃഷ്ണ, അര്‍ഷദീപ് സിംഗ്, ആകാശ് ദീപ് സിങ്, ഹര്‍ഷിത് റാണ എന്നിവരും ടീമിനൊപ്പമുണ്ട്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുഹൃത്തെന്നാൽ ഇങ്ങനെ വേണം, മോശം സമയത്ത് സ്മൃതിക്കൊപ്പം നിൽക്കണം, ബിബിഎൽ കളിക്കാനില്ലെന്ന് ജെമീമ റോഡ്രിഗസ്

WTC : ഇന്ത്യയ്ക്കിനി ബാക്കിയുള്ളത് 9 ടെസ്റ്റുകൾ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തുമോ?, സാധ്യതകൾ എന്തെല്ലാം

Gautam Gambhir: ഗംഭീര്‍ തുടരട്ടെ, മാറ്റാനൊന്നും പ്ലാനില്ല; രണ്ടുംകല്‍പ്പിച്ച് ബിസിസിഐ

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

രോഹിത്തിനും കോലിയ്ക്കും വ്യക്തത കൊടുക്കണം, ഓരോ സീരീസിനും മാർക്കിട്ട് മുന്നോട്ട് പോകാനാവില്ല: എംഎസ്കെ പ്രസാദ്

എന്റെ കാലത്തായിരുന്നുവെങ്കില്‍ ഞാന്‍ ഉത്തരവാദിത്തം ഏറ്റെടുത്തേനെ: രവി ശാസ്ത്രി

IPL Mini Auction: മാക്സ്വെൽ ഇല്ല, താരലേലത്തിൽ എല്ലാ കണ്ണുകളും കാമറൂൺ ഗ്രീനിലേക്ക്

സീനിയർ താരങ്ങളും കോച്ചും തമ്മിൽ ഭിന്നത രൂക്ഷം, ഡ്രസ്സിംഗ് റൂമിൽ ഗംഭീറിനെ അവഗണിച്ച് കോലിയും രോഹിത്തും

പന്ത് പുറത്തിരിക്കും, ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിനത്തിന്റെ സാധ്യതാ ടീം

അടുത്ത ലേഖനം
Show comments