Select Your Language

Notifications

webdunia
webdunia
webdunia
Wednesday, 9 April 2025
webdunia

KL Rahul: മൂന്നാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് രാഹുല്‍ പുറത്ത് ! പകരം ദേവ്ദത്ത് പടിക്കല്‍

പരുക്കിനെ തുടര്‍ന്ന് രണ്ടാം ടെസ്റ്റ് നഷ്ടമായ രാഹുലിന് ശേഷിക്കുന്ന മൂന്ന് ടെസ്റ്റുകള്‍ കളിക്കാന്‍ കഴിയുമെന്നാണ് നേരത്തെ പുറത്തുവന്ന വാര്‍ത്തകള്‍

KL Rahul

രേണുക വേണു

, ചൊവ്വ, 13 ഫെബ്രുവരി 2024 (07:47 IST)
KL Rahul: ഇന്ത്യന്‍ മധ്യനിര ബാറ്റര്‍ കെ.എല്‍.രാഹുലിന് ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റ് നഷ്ടമായേക്കും. പരുക്കില്‍ നിന്ന് പൂര്‍ണമായി മുക്തി നേടാത്തത് കൊണ്ടാണ് രാഹുലിനെ മൂന്നാം ടെസ്റ്റിനുള്ള ടീമില്‍ നിന്ന് ഒഴിവാക്കിയത്. രാജ്‌കോട്ടില്‍ നടക്കുന്ന മൂന്നാം ടെസ്റ്റിന് രാഹുലിന് പകരം ദേവ്ദത്ത് പടിക്കല്‍ ഇന്ത്യന്‍ സ്‌ക്വാഡില്‍ സ്ഥാനം ഉറപ്പിക്കും. 
 
പരുക്കിനെ തുടര്‍ന്ന് രണ്ടാം ടെസ്റ്റ് നഷ്ടമായ രാഹുലിന് ശേഷിക്കുന്ന മൂന്ന് ടെസ്റ്റുകള്‍ കളിക്കാന്‍ കഴിയുമെന്നാണ് നേരത്തെ പുറത്തുവന്ന വാര്‍ത്തകള്‍. എന്നാല്‍ താരം ഇപ്പോഴും ബെംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ തുടരുകയാണ്. രാജ്‌കോട്ട് ടെസ്റ്റ് അവസാനിക്കുന്നതോടെ മാത്രമേ രാഹുല്‍ ഇന്ത്യന്‍ സ്‌ക്വാഡിനൊപ്പം ചേരൂ. അവസാന രണ്ട് ടെസ്റ്റുകളില്‍ രാഹുല്‍ കളിച്ചേക്കും. 
 
ദേവ്ദത്ത് പടിക്കല്‍ ആദ്യമായാണ് ഇന്ത്യന്‍ ടെസ്റ്റില്‍ ടീമില്‍ ഇടം പിടിക്കുന്നത്. കര്‍ണാടക സ്വദേശിയായ പടിക്കല്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോപ്പയ്ക്കും ലോകകപ്പ് യോഗ്യത റൗണ്ടിനും പിന്നാലെ ഒളിമ്പിക്സ് യോഗ്യത റൗണ്ടിലും ബ്രസീലിനെ ചവിട്ടി പുറത്താക്കി അര്‍ജന്റീന