Webdunia - Bharat's app for daily news and videos

Install App

ഇത് രാഹുൽ ആട്ടം, വിക്കറ്റ് കീപ്പറായി അപൂർവ്വ റെക്കോർഡ്

അഭിറാം മനോഹർ
തിങ്കള്‍, 27 ജനുവരി 2020 (10:54 IST)
അവസരങ്ങൾ എല്ലായിപ്പോളും നമ്മളെ തേടിവരില്ല. കിട്ടുന്ന ഓരോ അവസരവും മുതലെടുക്കുക എന്നത് ഒരു വിജയിയുടെ ലക്ഷണമാണ്. ഇന്ത്യൻ ക്രിക്കറ്റിൽ അങ്ങനെ ഏതെങ്കിലും ഒരു താരം നിലവിലുണ്ടോ എന്ന ചോദ്യം വരികയാണെങ്കിൽ കെ എൽ രാഹുൽ എന്നതിനേക്കാൾ വ്യക്തമായ മറ്റൊരുത്തരം ചിലപ്പോൾ ലഭിച്ചെന്ന് വരില്ല. വിക്കറ്റ് കീപ്പിങ് ബാറ്റ്സ്മാനായി പലവട്ടം അവസരം ലഭിച്ച ഋഷഭ് പന്ത് തന്റെ അവസരങ്ങളിൽ പരാജയപ്പെട്ടപ്പോളാണ് രാഹുലിനെ പോലൊരു താരം ഈ പ്രകടനങ്ങൾ കൂടി പുറത്തെടുക്കുന്നത് എന്നാണ് ശ്രദ്ധേയം. ഓക്ക്‌ലാൻഡിൽ ന്യൂസിലൻഡിനെതിരെ രണ്ടാം ടി20യിലും അർധസെഞ്ച്വറി സ്വന്തമാക്കിയപ്പോൾ മറ്റൊരു അസൂയാർഹമായ നേട്ടം കൊടി സ്വന്തമാക്കിയിരിക്കുകയാണ് കെ എൽ രാഹുലിപ്പോൾ.
 
ഓക്ക്‌ലന്‍ഡില്‍ രണ്ടാം ട്വന്റി-20യില്‍ അര്‍ധ സെഞ്ചുറി നേടി രാഹുല്‍ ഒരിക്കല്‍ കൂടി ഇന്ത്യയുടെ രക്ഷകനാപ്പോൾ മറ്റൊരു നേട്ടം കൂടി തന്റെ പേരിൽ കുറിക്കാൻ താരത്തിനായി. ഈ പരമ്പരയില്‍ രാഹുലിന്റെ തുടര്‍ച്ചയായ രണ്ടാം അര്‍ധ സെഞ്ചുറി ആയിരുന്നു അത്. ഒപ്പം കഴിഞ്ഞ മൂന്നു ട്വന്റി-20യിലും തുടർച്ചയായി അർധസെഞ്ച്വറിയും താരം സ്വന്തമാക്കിയിരുന്നു.
 
ആദ്യ ട്വന്റി-20യില്‍ 56 റണ്‍സ് അടിച്ച രാഹുല്‍ രണ്ടാം ട്വന്റി-20യില്‍ 57 റണ്‍സോടെ പുറത്താകാതെ നിന്നപ്പോൾ ഒരു ചരിത്രനേട്ടമാണ് രാഹുൽ തന്റെ പേരിൽ എഴുതിചേർത്തത്.വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായുള്ള ആദ്യ രണ്ടു ട്വന്റി-20കളിലും അര്‍ധ സെഞ്ചുറി നേടുന്ന ആദ്യ താരം എന്ന റെക്കോഡാണ് രാഹുൽ സ്വന്തമാക്കിയത്. ട്വന്റി-20യില്‍ കഴിഞ്ഞ അഞ്ചു ഇന്നിങ്‌സുകളിൽ നിന്നായി നാല് അർധ സെഞ്ച്വറികളാണ് രാഹുൽ സ്വന്തമാക്കിയത്. 91,45,54,56,57 എന്നിങ്ങനെയാണ് രാഹുലിന്റെ അവസാന ടി20 മത്സരങ്ങളിലെ സ്കോറുകൾ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സഞ്ജുവിന്റെ പ്ലാനില്‍ ബട്ട്ലര്‍ക്ക് പ്രധാനസ്ഥാനം, ടീം കൈവിട്ടത് മാനേജ്‌മെന്റുമായുള്ള ബന്ധം വഷളാക്കി

സഞ്ജുവിനു പകരം ഈ മൂന്ന് താരങ്ങള്‍, ബിഗ് 'നോ' പറഞ്ഞ് ചെന്നൈ

Sanju Samson: സഞ്ജുവിനു പകരം വിലപേശല്‍ തുടര്‍ന്ന് രാജസ്ഥാന്‍; ഗെയ്ക്വാദിനെയും ജഡേജയെയും തരാന്‍ പറ്റില്ലെന്ന് ചെന്നൈ

Arjun Tendulkar: അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ വിവാഹിതനാകുന്നു; വധു സാനിയ, നിശ്ചയം കഴിഞ്ഞു

Kohli- Rohit: തിടുക്കം വേണ്ട, കോലി- രോഹിത് വിരമിക്കലിൽ നിലപാട് മയപ്പെടുത്തി ബിസിസിഐ, ഇപ്പോൾ ലക്ഷ്യം ടി20 ലോകകപ്പ് മാത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

Sanju Samson: ഏഷ്യാകപ്പില്‍ റാഷിദ് ഖാന്റെ വെല്ലുവിളി നേരിടാന്‍ അവനോളം പറ്റിയൊരു താരമില്ല, സഞ്ജുവിനെ പറ്റി മുഹമ്മദ് കൈഫ്

Sanju Samson: രാജസ്ഥാനിൽ തുടർന്നാൽ സഞ്ജുവിന് മുട്ടൻ പണി, നായകസ്ഥാനം തെറിച്ചേക്കും

ഐപിഎല്ലില്‍ നിന്നും വിരമിച്ചു, ഇനി അശ്വിന്റെ കളി ബിഗ് ബാഷില്‍

Sanju Samson: കെസിഎല്‍ കളറാക്കി സഞ്ജു; ഇനി ഏഷ്യാ കപ്പില്‍ കാണാം

Sanju Samson: സഞ്ജു സാംസണ്‍ കെസിഎല്‍ ശേഷിക്കുന്ന മത്സരങ്ങള്‍ കളിക്കില്ല

അടുത്ത ലേഖനം
Show comments