കെ എൽ രാഹുലും ശ്രേയസ് അയ്യരും തിരിച്ചെത്തി, തിലക് വർമയും ഏഷ്യാകപ്പ് സ്ക്വാഡിൽ : റിസർവ് പ്ലെയറായി സഞ്ജുവും ടീമിൽ

Webdunia
തിങ്കള്‍, 21 ഓഗസ്റ്റ് 2023 (13:52 IST)
ഓഗസ്റ്റ് 30 മുതല്‍ നടക്കാനിരിക്കുന്ന ഏഷ്യാകപ്പ് മത്സരങ്ങള്‍ക്കായുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. പരിക്ക് മൂലം ദീര്‍ഘകാലമായി ടീമിന് പുറത്തായിരുന്ന കെ എല്‍ രാഹുല്‍. ശ്രേയസ് അയ്യര്‍ എന്നിവര്‍ ടീമില്‍ തിരിച്ചെത്തിയതാണ് ശ്രദ്ധേയമായ മാറ്റം. പരിക്കില്‍ നിന്നും മോചിതനായ ജസ്പ്രീത് ബുമ്രയും ടീമില്‍ തിരിച്ചെത്തിയപ്പോള്‍ വെസ്റ്റിന്‍ഡീസ് പര്യടനത്തിലെ മികച്ച പ്രകടനത്തിന് പിന്നാലെ യുവതാരം തിലക് വര്‍മയും ടീമില്‍ ഇടം നേടിയിട്ടുണ്ട്. മലയാളി താരം സഞ്ജു സാംസണ്‍ റിസര്‍വ് പ്ലെയറായി ടീമില്‍ ഇടം നേടി.
 
ഓഗസ്റ്റ് 30 മുതലാണ് ഏഷ്യാകപ്പ് മത്സരങ്ങള്‍ ആരംഭിക്കുന്നതെങ്കിലും ഇന്ത്യയുടെ ആദ്യ മത്സരം സെപ്റ്റംബര്‍ രണ്ടിനാണ്. സെപ്റ്റംബര്‍ നാലിന് ശേഷമായിരിക്കും ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുക. ഏഷ്യാകപ്പിനുള്ള ഇന്ത്യന്‍ ടീം ഇങ്ങനെ. രോഹിത് ശര്‍മ(ക്യാപ്റ്റന്‍),ശുഭ്മാന്‍ ഗില്‍,വിരാട് കോലി,ശ്രേയസ് അയ്യര്‍,കെ എല്‍ രാഹുല്‍,ഹാര്‍ദ്ദിക് പാണ്ഡ്യ,രവീന്ദ്ര ജഡേജ,ജസ്പ്രീത് ബുമ്ര,കുല്‍ദീപ് യാദവ്,സൂര്യകുമാര്‍ യാദവ്.തിലക് വര്‍മ,ഇഷാന്‍ കിഷന്‍,ശാര്‍ദ്ദൂല്‍ ടാക്കൂര്‍,അക്‌സര്‍ പട്ടേല്‍,മൊഹമ്മദ് ഷമി,മൊഹമ്മദ് സിറാജ്,പ്രസിദ്ധ് കൃഷ്ണ, ട്രാവലിംഗ് സ്റ്റാന്‍ഡ് ബൈ പ്ലെയര്‍- സഞ്ജു സാംസണ്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

2005ല്‍ ഫൈനലിലെത്തി, കളിച്ച ഓരോ മത്സരത്തിനും ലഭിച്ചത് 1000 രൂപ മാത്രം, വനിതാ ക്രിക്കറ്റിന്റെ കഴിഞ്ഞകാലത്തെ പറ്റി മിതാലി രാജ്

അവൻ ഇന്ത്യയുടെ റൺ മെഷീൻ, ടി20യിലെ പ്രധാന താരം, അഭിഷേക് ശർമയെ പുകഴ്ത്തി ജേസൺ ഗില്ലെസ്പി

പരിശീലനത്തിനിടെ കാൽമുട്ടിന് പരിക്ക്, ബിഗ് ബാഷിൽ നിന്നും അശ്വിൻ പിന്മാറി

10 പേരായി ചുരുങ്ങിയിട്ടും പാരീസിനെ വീഴ്ത്തി, വിജയവഴിയിൽ അടിതെറ്റാതെ ബയേൺ തേരോട്ടം

ലഹരിക്ക് അടിമ, സീനിയർ ക്രിക്കറ്റ് താരത്തെ ടീമിൽ നിന്നും പുറത്താക്കി സിംബാബ്‌വെ ക്രിക്കറ്റ്, കരാർ പുതുക്കില്ല

അടുത്ത ലേഖനം
Show comments