ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ഉടച്ചുവാര്‍ക്കലിനു സാധ്യത. മോശം ഫോമിലുള്ള താരങ്ങളെ തല്‍ക്കാലത്തേക്ക് മാറ്റിനിര്‍ത്തും. ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ എന്നിവരില്‍ ഒരാള്‍ പുറത്തിരിക്കേണ്ടിവരും. കെ.എല്‍.രാഹുലിനെ ടെസ്റ്റ് ടീമില്‍ സ്ഥിര സാന്നിധ്യമാക്കുന്ന കാര്യം ഇന്ത്യ ആലോചിക്കുന്നു. ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ മാത്രമാണ് ഗില്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്തത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലും ഐപിഎല്ലിലും ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലും ഗില്‍ നിരാശപ്പെടുത്തി. അതുകൊണ്ട് ഇനി വരുന്ന ടെസ്റ്റ് മത്സരങ്ങളില്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം കെ.എല്‍.രാഹുലിനെ ഓപ്പണറാക്കുന്ന കാര്യം ടീം ആലോചിക്കും. ചേതേശ്വര്‍ പുജാരയും തിരിച്ചടി നേരിടേണ്ടിവരുമെന്നാണ് സൂചന. പുജാരയ്ക്ക് പകരം ഹനുമ വിഹാരിക്ക് അവസരം കൊടുക്കാനാണ് സെലക്ടര്‍മാര്‍ ആലോചിക്കുന്നത്.
36 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി 2006 റണ്‍സുള്ള കെ.എല്‍.രാഹുലിന് 34.58 ആണ് ശരാശരി. അഞ്ച് സെഞ്ചുറികളും 11 അര്‍ധ സെഞ്ചുറികളും നേടിയിട്ടുണ്ട്. 2019 ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് അവസാന ടെസ്റ്റ് കളിച്ചത്.
12 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 32.84 മാത്രമാണ് ഹനുമ വിഹാരിയുടെ ശരാശരി.