Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലഖ്‌നൗ ആയാലും പഞ്ചാബ് ആയാലും മുംബൈ എന്ന് കേട്ടാൽ ചോര തിളയ്ക്കും: ‌മുംബൈക്കെതിരെ മൂന്നാം സെഞ്ചുറി കുറിച്ച് രാഹുൽ

ലഖ്‌നൗ ആയാലും പഞ്ചാബ് ആയാലും മുംബൈ എന്ന് കേട്ടാൽ ചോര തിളയ്ക്കും: ‌മുംബൈക്കെതിരെ മൂന്നാം സെഞ്ചുറി കുറിച്ച് രാഹുൽ
, തിങ്കള്‍, 25 ഏപ്രില്‍ 2022 (14:54 IST)
ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിജയകരമായ ഫ്രാഞ്ചൈസിയാണ് മുംബൈ ഇന്ത്യൻസ്. അഞ്ച് തവണ കിരീടം നേടിയ മുംബൈ പക്ഷേ ഏറ്റവും ഭയപ്പെടുന്നത് ചെന്നൈയേയോ, ബാംഗ്ലൂരിനെയോ ആകില്ല. അതൊരു കളിക്കാരനെയാകും. ലഖ്‌നൗ നായകനായ കെഎൽ രാഹുലിനെ.
 
മുംബൈ ഇന്ത്യൻസിനെതിരായ മൂന്നാം സെഞ്ചുറിയാണ് ഇന്നലെ നടന്ന ഐപിഎൽ മത്സരത്തിൽ രാഹുൽ കുറിച്ചത്. സീസണിൽ മുംബൈക്കെതിരെ രാഹുൽ നേടുന്ന രണ്ടാം സെഞ്ചുറി കൂടിയാണിത്. ഐപിഎലിൽ താരം കുറിച്ച നാല് സെഞ്ചുറികളിൽ ‌മൂന്നും മുംബൈക്കെതിരെ തന്നെ.
 
‌മൂന്ന് വർഷം മുൻപ് മുംബൈ ഇന്ത്യൻസിനെതിരെ വാങ്കഡെയിലായിരുന്നു രാഹുൽ ഐപിഎല്ലിലെ ആദ്യ സെഞ്ചുറി കുറിക്കുന്നത്. തുടർന്ന് 2020ലും സെ‌ഞ്ചുറി നേടാൻ താരത്തിനായി. മുംബൈക്കെതിരെ കെഎൽ രാഹുൽ കളിച്ച അവസാന 9 ഇന്നിങ്സിലെ പ്രകടനം അമ്പരപ്പിക്കുന്നതാണ്. ഈ സീസണിലെ രണ്ട് സെഞ്ചുറി പ്രകടനങ്ങൾ അല്ലാതെ 21, 60*,77,17,100*,71*,94 എന്നിങ്ങനെയാണ് മുംബൈക്കെതിരെ അവസാനം നടന്ന മത്സരങ്ങളിൽ രാഹുൽ നേടിയ റൺസ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഇത്രയും ഗതികെട്ടവന്‍ വേറെയില്ല'; ഇഷാന്‍ കിഷന്റെ വിക്കറ്റ് കണ്ട് സോഷ്യല്‍ മീഡിയ (വീഡിയോ)