Kerala Cricket League 2025: മറുപടിയില്ലാതെ കൊല്ലം പകച്ചുനിന്നു; കെസിഎല്‍ കിരീടം കൊച്ചിക്ക്

കൊച്ചിക്കായി ജെറിന്‍ പി.എസ്. മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. നായകന്‍ സാലി സാംസണ്‍, കെ.എം.ആസിഫ്, മുഹമ്മദ് ആഷിക് എന്നിവര്‍ക്ക് രണ്ട് വീതം വിക്കറ്റുകള്‍

രേണുക വേണു
തിങ്കള്‍, 8 സെപ്‌റ്റംബര്‍ 2025 (08:22 IST)
Kochi Blue Tigers

Kochi Blue Tigers Champions: കേരള ക്രിക്കറ്റ് ലീഗ് കിരീടം കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്. ഫൈനലില്‍ ഏരീസ് കൊല്ലം സൈലേഴ്‌സിനെ 75 റണ്‍സിനു തോല്‍പ്പിച്ചാണ് കൊച്ചിയുടെ കിരീടധാരണം. ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്യേണ്ടിവന്ന കൊച്ചി നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സ് നേടിയപ്പോള്‍ കൊല്ലത്തിന്റെ മറുപടി ഇന്നിങ്‌സ് 106 ല്‍ അവസാനിച്ചു. 21 പന്തുകള്‍ ശേഷിക്കെ കൊല്ലം ഓള്‍ഔട്ട് ആകുകയായിരുന്നു. 
 
കൊച്ചിക്കായി ജെറിന്‍ പി.എസ്. മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. നായകന്‍ സാലി സാംസണ്‍, കെ.എം.ആസിഫ്, മുഹമ്മദ് ആഷിക് എന്നിവര്‍ക്ക് രണ്ട് വീതം വിക്കറ്റുകള്‍. അജീഷ് കെ. ഒരു വിക്കറ്റ് സ്വന്തമാക്കി. 
 
ഓപ്പണര്‍ വിനൂപ് മനോഹരന്റെ അര്‍ധ സെഞ്ചുറി കരുത്തിലാണ് കൊച്ചി മികച്ച സ്‌കോര്‍ നേടിയത്. 30 പന്തില്‍ ഒന്‍പത് ഫോറും നാല് സിക്‌സും സഹിതം 70 റണ്‍സെടുത്ത വിനൂപ് തന്നെയാണ് കളിയിലെ താരം. ആല്‍ഫി ഫ്രാന്‍സിസ് ജോണ്‍ 25 പന്തില്‍ അഞ്ച് ഫോറും മൂന്ന് സിക്‌സും സഹിതം 47 റണ്‍സുമായി പുറത്താകാതെ നിന്നു. 
സഞ്ജു സാംസണ്‍ അംഗമായ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനക്കാരായാണ് ഫൈനലില്‍ എത്തിയത്. കൊച്ചി സെമി ബെര്‍ത്ത് ഉറപ്പിച്ചതിനു പിന്നാലെ സഞ്ജു കെ.എസി.എല്‍ അവസാനിപ്പിച്ച് ഏഷ്യാ കപ്പ് ഒരുക്കത്തിലേക്ക് കടന്നിരുന്നു. അതുകൊണ്ടാണ് താരത്തിനു സെമി ഫൈനല്‍, ഫൈനല്‍ എന്നിവ നഷ്ടമായത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

റസ്സലിനെയും വെങ്കടേഷ് അയ്യരെയും കൈവിട്ടേക്കും, കൊൽക്കത്ത റീട്ടെയ്ൻ ചെയ്യാൻ സാധ്യത ഈ താരങ്ങളെ മാത്രം

അവന് ഇംഗ്ലീഷ് അറിയില്ല, ക്യാപ്റ്റനാക്കാന്‍ കൊള്ളില്ല എന്ന് പറയുന്നവരുണ്ട്, സംസാരിക്കുന്നതല്ല ക്യാപ്റ്റന്റെ ജോലി: അക്ഷര്‍ പട്ടേല്‍

Ind vs SA: ബൂം ബൂം, ഒന്നാമിന്നിങ്ങ്സിൽ അഞ്ച് വിക്കറ്റ് കൊയ്ത് ബുമ്ര, ദക്ഷിണാഫ്രിക്ക 159 റൺസിന് പുറത്ത്

ഓപ്പണിങ്ങിൽ കളിക്കേണ്ടത് റുതുരാജ്, സഞ്ജുവിനായി ടീം ബാലൻസ് തകർക്കരുത്, ചെന്നൈയ്ക്ക് മുന്നറിയിപ്പുമായി കെ ശ്രീകാന്ത്

ലോവർ ഓർഡറിൽ പൊള്ളാർഡിന് പകരക്കാരൻ, വെസ്റ്റിൻഡീസ് താരത്തെ ടീമിലെത്തിച്ച് മുംബൈ ഇന്ത്യൻസ്

അടുത്ത ലേഖനം
Show comments