Publish Date: Wed, 16 Dec 2020 (18:45 IST)
Updated Date: Wed, 16 Dec 2020 (18:48 IST)
ഓസ്ട്രേലിയയിൽ പൃഥ്വി ഷായുടെ ബാറ്റിങ് എങ്ങനെയാകും എന്നത് എക്‌സൈറ്റ് ചെയ്യിക്കുന്നതായി ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോലി. ഇന്ത്യൻ പ്ലേയിങ് ഇലവനിൽ പൃഥ്വി ഷായുടെ സ്ഥാനം സ്ഥിരീകരിച്ചുകൊണ്ടാണ് കോലിയുടെ വാക്കുകൾ.
പൃഥ്വി ടെസ്റ്റ് ലെവൽ കളിച്ചിട്ടുള്ള താരമാണ്. എന്നാൽ ഓസ്ട്രേലിയയിൽ ആദ്യമാണ്. പൃഥ്വിയുടെ വളർച്ച എങ്ങനെയുണ്ട് എന്നറിയുന്നതിൽ ആകാംക്ഷയുണ്ട് കോലി പറഞ്ഞു.കെ എൽ രാഹുൽ ക്വാളിറ്റി താരമായതിനാലാണ് ടെസ്റ്റ് ടീമിൽ തിരിച്ചെത്താൻ ആയത്. എന്നാൽ ടീം കോമ്പിനേഷനും ബാലൻസും നോക്കേണ്ടതുണ്ട്. ഇന്ത്യയുടെ ഏറ്റവും മികച്ച സ്കോഡിനെയാണ് ഓസീസിലേക്ക് കൊണ്ടുവന്നിരിക്കുന്നതെന്നും കോലി പറഞ്ഞു.