റൺവേട്ടയിൽ റെക്കോഡിടാൻ കോലി, തൊട്ടുപുറകെ ഹിറ്റ്മാൻ

അഭിറാം മനോഹർ
വെള്ളി, 6 ഡിസം‌ബര്‍ 2019 (10:49 IST)
തുടർച്ചയായി നാലാം കലണ്ടർ വർഷവും റൺവേട്ടയിൽ റെക്കോഡിടാൻ ഇന്ത്യൻ നായകൻ വിരാട് കോലി. രാജ്യാന്തര ക്രിക്കറ്റിൽ ഈ വർഷം ഇതുവരെ വിവിധ ഫോർമാറ്റുകളിലായി 2183 റൺസാണ് കോലി അടിച്ചുകൂട്ടിയത്. ഇന്ത്യൻ വൈസ് ക്യാപ്റ്റനായ രോഹിത് ശർമ്മയാണ് കോലിക്ക് തൊട്ടുപിന്നിലുള്ളത്. 2090 റൺസാണ് ഇന്ത്യൻ ഉപനായകൻ ഈ വർഷം അടിച്ചുകൂട്ടിയത്. 1820 റൺസുമായി പാകിസ്താന്റെ ബാബർ അസമാണ് പട്ടികയിൽ മൂന്നാം സ്ഥാനത്ത്.
 
ഈ വർഷം ഇനി ആറ് മത്സരങ്ങളാണ് കോലിക്കും രോഹിത്തിനും കളിക്കുവാനുള്ളത്. വിൻഡീസിനെതിരെ നടക്കുന്ന മൂന്ന് ടി20 മത്സരങ്ങളും മൂന്ന് ഏകദിനവും. ഇതിനിടയിൽ റൺവേട്ടയിൽ കോലിയെ പിന്നിലാക്കാനള്ള അവസരം രോഹിത്തിന് പരമ്പരയിലുണ്ട്. എന്നാൽ കോലിയാണ് ഈ വർഷം റൺവേട്ടയിൽ മുന്നിലെത്തുന്നതെങ്കിൽ തുടർച്ചയായി നാല് വർഷവും ഏറ്റവും കൂടുതൽ റൺസടിച്ച ബാറ്റ്സ്മാനെന്ന റെക്കോഡ് കോലിയുടെ പേരിലാവും.
 
2016ൽ 2595 റൺസും 2017ൽ 2818 റൺസും 2018ൽ 2735 റൺസും അടിച്ചുകൂട്ടിയാണ് കോലി തുടർച്ചയായി മൂന്ന് വർഷം ഈ നേട്ടം സ്വന്തമാക്കിയത്. മൂന്നാം സ്ഥാനത്തുള്ള ബാബർ അസമിന് ഈ വർഷം ഇനി രണ്ട് ടെസ്റ്റുകളാണ് ബാക്കിയുള്ളത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുഹൃത്തെന്നാൽ ഇങ്ങനെ വേണം, മോശം സമയത്ത് സ്മൃതിക്കൊപ്പം നിൽക്കണം, ബിബിഎൽ കളിക്കാനില്ലെന്ന് ജെമീമ റോഡ്രിഗസ്

WTC : ഇന്ത്യയ്ക്കിനി ബാക്കിയുള്ളത് 9 ടെസ്റ്റുകൾ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തുമോ?, സാധ്യതകൾ എന്തെല്ലാം

Gautam Gambhir: ഗംഭീര്‍ തുടരട്ടെ, മാറ്റാനൊന്നും പ്ലാനില്ല; രണ്ടുംകല്‍പ്പിച്ച് ബിസിസിഐ

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

ജിതേഷ് പുറത്തേക്ക്, സഞ്ജു പിന്നെയും പ്ലേയിംഗ് ഇലവനിൽ, ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടി20 സാധ്യതാ ടീം

ക്യാപ്റ്റനില്ലാതെയാണ് ഇന്ത്യ ടെസ്റ്റിൽ കളിച്ചത്, അതെന്താണ് ആരും പറയാത്തത്, ഇന്ത്യൻ ടീം കടന്നുപോകുന്നത് ട്രാൻസിഷനിലൂടെ, ആവർത്തിച്ച് ഗംഭീർ

Mo Salah: എന്നും ബെഞ്ചിൽ തന്നെ, ഇത് നടക്കില്ല, പൊട്ടിത്തെറിച്ച് മുഹമ്മദ് സലാ

Ashes Series: സിക്സടിച്ച് ടെസ്റ്റ് തീർക്കാമോ സക്കീർ ഭായ്ക്ക്, സ്മിത്തിന് പറ്റും , സൂപ്പർ കാമിയോ, രണ്ടാം ആഷസ് ടെസ്റ്റിലും ഇംഗ്ലണ്ട് അടപടലം

ലോകകപ്പിന് ഇനിയും 2 വർഷമുണ്ട്, രോഹിത്,കോലി വിഷയത്തിൽ പിടി തരാതെ ഗംഭീർ..

അടുത്ത ലേഖനം
Show comments